തൃശൂര്‍ ക്യാപിറ്റല്‍ വില്ലേജിലെ വ്യാജ വോട്ടില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പൂങ്കുന്നത്തെ ക്യാപ്പിറ്റല്‍ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കാതെ വോട്ടുചേര്‍ത്തത് തിരുവനന്തപുരം സ്വദേശിയായ സന്തോഷ് കുമാറെന്ന് കണ്ടെത്തല്‍. തിരുവനന്തപുരം സ്വദേശിയായ സന്തോഷ് കുമാര്‍ തൃശൂര്‍ പൂങ്കുന്നത് വ്യാജ മേല്‍വിലാസത്തില്‍ വോട്ട് ചേര്‍ക്കുകയായിരുന്നു. ഇയാള്‍ക്ക് സുരേഷ് ഗോപിയുമായി അടുത്ത ബന്ധമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍പട്ടികയിലും സന്തോഷ് കുമാറിന് വോട്ട് പാങ്ങോട് എല്‍പി സ്‌കൂളിലാണ്. തൃശൂരിലെയും തിരുവനന്തപുരത്തെയും വോട്ടര്‍ ഐഡി നമ്പര്‍ രണ്ടും സന്തോഷ് തന്നെയെന്ന് തെളിയിക്കുന്നു.
തൃശൂര്‍ ക്യാപ്പിറ്റല്‍ വില്ലേജിലെ വോട്ടറായ അജയകുമാര്‍ സുരേഷ് ഗോപിയുടെ ഡ്രൈവറാണെന്നും ഇയാള്‍ തിരുവനന്തപുരം സ്വദേശിയാണെന്നും കണ്ടെത്തിയിരുന്നു.