• Sun. May 4th, 2025

24×7 Live News

Apdin News

തൃശൂര്‍ പൂരം: ട്രെയിനുകള്‍ക്ക് താത്കാലിക സ്റ്റോപ്പ്

Byadmin

May 4, 2025


തൃശൂര്‍: പൂരത്തോടനുബന്ധിച്ച് പൂങ്കുന്നത്ത് ട്രെയിനുകള്‍ക്ക് താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. ആറ്, ഏഴ് തീയതികളിലാണ് സ്റ്റോപ്പ് അനുവദിച്ചത്.

16305/16306 എറണാകുളം – കണ്ണൂര്‍ ഇന്റര്‍സിറ്റി, 16307/16308 കണ്ണൂര്‍ – ആലപ്പുഴ എക്സിക്യൂട്ടീവ്, 16301/16302 തിരുവനന്തപുരം – ഷൊര്‍ണൂര്‍ വേണാട്, 16791/16792 തൂത്തുക്കുടി – പാലക്കാട് പാലരുവി എന്നീ എക്സ്പ്രസ് ട്രെയിനുകള്‍ക്കാണ് പൂങ്കുന്നത്ത് താത്കാലിക സ്റ്റോപ്പ് അനുവദിച്ചത്.താത്കാലിക സ്റ്റോപ്പുകള്‍ക്ക് പുറമെ അധിക സൗകര്യങ്ങളും റെയില്‍വേ പ്രഖ്യാപിച്ചു.

തിരക്ക് പരിഗണിച്ച് തൃശൂര്‍, പൂങ്കുന്നം സ്റ്റേഷനുകളില്‍ കൂടുതല്‍ ടിക്കറ്റ് കൗണ്ടറുകള്‍ സജ്ജമാക്കും.കൂടുതല്‍ പ്രകാശ സംവിധാനം, കുടിവെള്ളം എന്നിവയും ഒരുക്കും. യാത്രക്കാരുടെ സഹായത്തിനും സുരക്ഷയ്‌ക്കുമായി കൂടുതല്‍ പൊലീസ്, റെയില്‍വേ സുരക്ഷാ സേനാംഗങ്ങളെയും ഉദ്യോഗസ്ഥരെയും വിന്യസിക്കും



By admin