തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ടിനിടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് പരുക്കേറ്റു. വെടിക്കെട്ട് സാമഗ്രിയുടെ അവശിഷ്ടം തലയില്‍ വീഴുകയായിരുന്നു. പരുക്ക് സാരമുള്ളതല്ല. അതേസമയം വൈകീട്ട് ഏഴുമണിയോടെ തൃശ്ശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ടിന് തിരികൊളുത്തി. തിരുവമ്പാടിയാണ് ആദ്യം സാമ്പിള്‍ വെടിക്കെട്ടിന് തിരികൊളുത്തിയത്.തുടര്‍ന്ന് പാറമേക്കാവിന്റെ വെടിക്കെട്ടും നടക്കും.
തിരുവമ്പാടിക്ക് വേണ്ടി മുണ്ടത്തിക്കോട് പി എം സതീഷും പാറമേക്കാവിനു വേണ്ടി ബിനോയ് ജേക്കബുമാണ് വെടിക്കെട്ട് സാമഗ്രികളുടെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്.തൃശ്ശൂര്‍ പൂരത്തോടനുബന്ധിച്ചുള്ള ചമയ പ്രദര്‍ശനങ്ങളും ഇന്ന് ആരംഭിക്കും. തിരുവമ്പാടി വിഭാഗത്തിന്റേത് കൗസ്തുഭം ഓഡിറ്റോറിയത്തിലും പാറമേക്കാവിന്റേത് ക്ഷേത്രം അഗ്രശാലയിലും ആണ് നടക്കുക.