• Tue. May 13th, 2025

24×7 Live News

Apdin News

തൃശൂര്‍ പൂരത്തിനിടെ ആനകളുടെ കണ്ണിലേക്ക് ലേസര്‍ അടിച്ചത് അന്വേഷിക്കണമെന്ന് പാറമേക്കാവ് ദേവസ്വം

Byadmin

May 12, 2025



തൃശൂര്‍:പൂരത്തിനിടെ ആനകളുടെ കണ്ണിലേക്ക് ലേസര്‍ അടിച്ചെന്ന ആരോപണവുമായി പാറമേക്കാവ് ദേവസ്വം.ദേവസ്വം ആനകളുടെ കണ്ണിലേയ്‌ക്ക് ലേസര്‍ അടിച്ചതോടെ ആനകള്‍ ഓടി.

പൂരപറമ്പില്‍ ലേസറുകള്‍ നിരോധിക്കണം.ആനകളുടെ കണ്ണിലേയ്‌ക്ക് ലേസര്‍ അടിച്ചതില്‍ എഴുന്നള്ളിപ്പില്‍ ആനകളെ ഉപയോഗിക്കുന്നതിനെതിരെ നിലപാടെടുത്തിട്ടുളള സംഘടനകളുടെ പങ്ക് അന്വേഷിക്കണമെന്നും പാറമേക്കാവ് ദേവസ്വം ആവശ്യപ്പെട്ടു.

ലേസര്‍ അടിച്ചതില്‍ ചില സംഘടനകള്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നതായും പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു. ആനകളെ എഴുപ്പള്ളിപ്പിക്കുന്നതിനെതിരെ രംഗത്തുളള സംഘടനകള്‍ ബോധപൂര്‍വം പ്രശ്‌നമുണ്ടാക്കിയതാണോയെന്ന സംശയമാണ് ഇവര്‍ ഉന്നയിച്ചത്. ലേസര്‍ ഉപയോഗിച്ചവരുടെ റീലുകള്‍ നവമാധ്യമങ്ങിളില്‍ ഉണ്ട്. ഇത്തരം റീലുകള്‍ ഉള്‍പ്പെടെ പൊലീസിന് പരാതി നല്‍കുമെന്നും പാറമേക്കാവ് ദേവസ്വം അറിയിച്ചു.

 

By admin