കുന്നംകുളത്ത് സ്ത്രീയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി. നാടൻചേരി വീട്ടിൽ സിന്ധു(55) ആണു കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയായിരുന്നു കൊലപാതകം. പ്രതി മുതുവറ സ്വദേശി കണ്ണൻ ( 55 ) പൊലീസിന്‍റെ പിടിയിലായി.
ഇന്ന് രാത്രി എട്ടു മണിയോടെയാണ് സംഭവം. പ്രതി വീട്ടില്‍ കയറി യുവതിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനു പിന്നാലെ കുന്നംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു.
ഇതിനിടെ പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. ഇയാളിൽനിന്ന് സിന്ധുവിന്റെ സ്വർണാഭരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.