
തൃശൂർ: ബിജെപി തൃശൂർ മണ്ഡലത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനു തുടക്കം കുറിച്ച് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പത്മജാ വേണുഗോപാൽ അയ്യന്തോൾ അമർജവാൻ ജോതിക്ക് സമീപം ചുവരെഴുത്ത് താമര വരച്ച് ഉദ്ഘാടനം ചെയ്തു . തൃശ്ശൂരിൽ എൻഡിഎ വലിയ വിജയം നേടുമെന്നും ഇടത് വലതുമുന്നണികളുടെ അഡ്ജസ്റ്റ്മെന്റ് രാഷ്‌ട്രീയം തൃശ്ശൂരിലെ ജനത തള്ളിക്കളയുമെന്നും പത്മജാ വേണുഗോപാൽ പറഞ്ഞു.
സ്ഥാനാർഥി ആരായാലും വിജയം മാത്രമാണ് ലക്ഷ്യം. അതിനു വേണ്ടി തൃശ്ശൂരിലെ ബിജെപി പ്രവർത്തകർ സജ്ജമാണെന്ന് അവർ പറഞ്ഞു. ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ജില്ലാ ജനറൽ സെക്രട്ടറി മാരായ അഡ്വ. കെ ആർ ഹരി, സുജയ് സേനൻ, പി കെ ബാബു, രവികുമാർ ഉപ്പത്ത്, ജില്ലാ വൈസ് പ്രസിഡന്റ് ആതിര വി, പൂർണിമ സുരേഷ്, ദിനേഷ്‌കുമാർ കരിപ്പേരിൽ, മുരളി കൊളങ്ങട്,മനോജ് നെല്ലിക്കാട്, മനു പള്ളത്, ശീതൾ രാജ, മണ്ഡലം പ്രസിഡന്റ് രഘു നാഥ് സി മേനോൻ, വിബിൻ ഐനിക്കുന്നത്ത്, പ്രിയ അനിൽ, മുരളി നാഥ്, നിമേഷ് പി, എന്നിവർ നേതൃത്വം നൽകി.
നൂറുകണക്കിന് പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ പത്മജാ വേണുഗോപാലിനെ സ്വീകരിച്ചു.