വിജയ് തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയത് മുതല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ പേരുകളില്‍ ഒന്നാണ് നടി തൃഷയുടേത്. തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടെ വിജയ്‌യും ഭാര്യ സംഗീതയും തമ്മില്‍ വേര്‍പ്പിരിയാന്‍ പോകുന്നുവെന്നും, അതിനായി സമര്‍പ്പിച്ച ഹരജിയും സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഒരു നടിയുമായുള്ള ബന്ധമാണ് വിവാഹമോചനത്തിന് കാരണമെന്ന് അതില്‍ പറഞ്ഞിരുന്നു. ഇതോടെ തൃഷയാണ് ആ നടിയെന്ന് എല്ലാവരും ഉറപ്പിച്ചു.
എന്നാല്‍ ഇന്നും ഇന്നലെയുമല്ല വിജയ്‌യും സംഗീതയും വേര്‍പ്പിരിയാനായി കോടതിയെ സമീപിച്ചതെന്നാണ് വിവരം. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി ഇരുവരും വേര്‍പ്പിരിഞ്ഞ് താമസിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. തൃഷയും വിജയ്‌യും പ്രണയത്തിലാണെന്ന തരത്തില്‍ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ വന്നതോടെ പരോക്ഷമായി ഇക്കാര്യം സ്ഥിരീകരിച്ചും തൃഷ രംഗത്തെത്തിയിരുന്നു.
ടിവികെ അധികാരത്തിലേറിയപ്പോഴും തൃഷയുടെ സാന്നിധ്യം വലിയതോതില്‍ ചര്‍ച്ചയായിരുന്നു. . സദസിലെത്തിയ തൃഷ വിജയ്‌യുടെ അമ്മയെയും കുടുംബാംഗങ്ങളെയുമെല്ലാം കെട്ടിപിടിച്ച ശേഷമാണ് സ്വന്തം ഇരിപ്പിടത്തിലേക്ക് പോയത് . തൃഷ എന്തിന് ഇതെല്ലാം ഇത്രയേറെ ആസ്വദിക്കുന്നു എന്ന സംശയമാണ് ഭൂരിഭാഗം പേര്‍ക്കും. മറ്റൊരാളുടെ കുടുംബം തകര്‍ത്ത് ജീവിതം കണ്ടെത്താന്‍ ശ്രമിക്കുകയാണ് തൃഷയെന്ന് ആളുകള്‍ അഭിപ്രായപ്പെടുന്നു. അതിനായി തൃഷയെ കാവ്യാമാധവനുമായും താരതമ്യപ്പെടുത്തുന്നുണ്ട്.
തമിഴ്‌നാട്ടിലെ കാവ്യ മാധവന്‍ ആണെന്ന തരത്തിലാണ് പല വീഡിയോകള്‍ക്കും താഴെ കമന്റുകളെത്തുന്നുണ്ട്. മഞ്ജു വാര്യരുടെ കുടുംബം കാവ്യ തകര്‍ത്തത് പോലെ സംഗീതയുടെ കുടുംബം തൃഷ തകര്‍ത്തുവെന്നാണ് കമന്റുകള്‍.