• Sun. May 11th, 2025

24×7 Live News

Apdin News

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തെയെത്തും

Byadmin

May 11, 2025



തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ഇത്തവണ നേരത്തെയെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഈ മാസം 27 ാംതീയതിയോടെ കാലവര്‍ഷം കേരളാ തീരത്ത് എത്തിയേക്കും.

എന്നാല്‍ ഇത് നാല് ദിവസം നേരത്തെയാകാനോ വൈകാനോ സാധ്യതയുണ്ട്. ചൊവ്വാഴ്ചയോടെ ആന്‍ഡമാന്‍ കടലിലേക്ക് കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയുണ്ട്.

കഴിഞ്ഞ വര്‍ഷം മേയ് 31നായിരുന്നു കാലവര്‍ഷം തുടങ്ങിയത്. നിലവില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍ മഴയ്‌ക്ക് സാധ്യതയുണ്ട്.

By admin