• Mon. Oct 21st, 2024

24×7 Live News

Apdin News

തെങ്ങ് കയറുന്നതിനിടെ യന്ത്രത്തില്‍ കുടുങ്ങി തലകീഴായി കിടന്നയാളെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന – Chandrika Daily

Byadmin

Oct 20, 2024


സുല്‍ത്താന്‍ ബത്തേരിയില്‍ തെങ്ങ് കയറുന്നതിനിടെ യന്ത്രത്തില്‍ കുടുങ്ങി തലകീഴായി കിടന്നയാളെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അതിസാഹസികമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന. വയനാട് നെന്മേനി സ്വദേശി ഇബ്രാഹിമിന്റെ കാലാണ് തെങ്ങ് കയറുന്നതിനിടെ യന്ത്രത്തില്‍ കുടുങ്ങിയത്. തെങ്ങില്‍ കയറി ഏകദേശം 30 അടി ഉയരത്തില്‍ എത്തിയപ്പോഴാണ് അപകടമുണ്ടായത്.

സുല്‍ത്താന്‍ ബത്തേരി അഗ്നിരക്ഷാസേനയാണ് നീണ്ട പരിശ്രമത്തിനൊടുവില്‍ ഇബ്രാഹിമിനെ രക്ഷിച്ചത്. അഗ്നിശമന സേനാംഗങ്ങളായ ഗോപിനാഥ്, സതീഷ് നാട്ടുകാരനായ സുധീഷ് എന്നിവര്‍ ഇബ്രാഹിമിനെ റോപ്പ് ഉപയോഗിച്ച് താഴെയിറക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.

സുല്‍ത്താന്‍ ബത്തേരി നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ വി ഹമീദിന്റെ നേതൃത്വത്തിലാണ് എത്തിയത്. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എം വി ഷാജി, ബിനോയ് പി വി, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ നിബില്‍ദാസ്, സതീഷ്, ഗോപിനാഥന്‍, ഹോം ഗാര്‍ഡ് പി സി ചാണ്ടി, ട്രെയിനികളായ ജയ്ഷല്‍, സൈനുല്‍ ആബിദ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

 

 



By admin