മലപ്പുറം : മലപ്പുറം തെന്നല സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേടില്‍ മുസ്ലിം ലീഗ് നേതാവുള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്. മുന്‍ ബാങ്ക് പ്രസിഡന്റും ലീഗ് നേതാവുമായ എന്‍ പി കുഞ്ഞി മൊയ്തീന്‍, ബാങ്ക് ജീവനക്കാരും ഭരണസമിതി അംഗങ്ങളുമായ മറ്റു ഏഴ് പേര്‍ക്കുമെതിരെയാണ് കോട്ടയ്‌ക്കല്‍ പോലീസ് കേസെടുത്തത്.
മലപ്പുറം ജോയിന്റ് രജിസ്ട്രാര്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. അഴിമതി ആരോപണത്തെ തുടര്‍ന്ന് ബാങ്ക് ഭരണസമിതി രാജിവെച്ചിരുന്നു. 2023ലാണ് ബാങ്കില്‍ നിന്ന് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുന്നില്ലെന്ന പരാതി ഉയര്‍ന്നത്.
അനധികൃതമായി വായ്പകള്‍ നല്‍കിയത് തിരിച്ചടക്കാത്തതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.