• Sun. Mar 22nd, 2026

24×7 Live News

Apdin News

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

Byadmin

Mar 22, 2026



കൊച്ചി :നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി. സംഘപരിവാറിന്റെ ‘മതഭീകരവാദ രാഷ്‌ട്രീയ’ത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ ഇടതു മതേതര ചേരിക്കെ കഴിയു.

യു ഡി എഫ് ‘മൃദു ഹിന്ദുത്വ’ത്തെ രഹസ്യമായി പിന്തുണയ്‌ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.അവര്‍ അധികാരത്തിലിരുന്നപ്പോള്‍ അഴിമതിയും ഉണ്ടായിരുന്നു. കൊച്ചിയില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന നേതൃ യോഗത്തിലാണ് പി ഡി പി ചെയര്‍മാന്‍ മദനി തെരഞ്ഞെടുപ്പ് നിലപാട് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തില്‍ മതേതര വോട്ടുകള്‍ ഏകീകരിക്കാനാണ് ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്നത്.സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ ഒരു ഘടകക്ഷിക്ക് നല്‍കുന്ന പരിഗണന തങ്ങള്‍ക്ക് ലഭിക്കും.

By admin