ഹൈദരാബാദ് :ഹൈദരാബാദ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് പ്രചരണ ആവേശത്തിൽ എം എസ് എഫ് മുന്നണി. അംബേദ്കർ സ്റ്റുഡന്റസ് അസോസിയേഷൻ (എ എസ് എ) ഐസ മുന്നണിയിലാണ് എം എസ് എഫ് മത്സരിക്കുന്നത്. യൂണിയൻ ജനറൽ സെക്രട്ടറിയായി എം എസ് എഫിലെ മുഹമ്മദ് ഷാദിൽ വിവിധ സ്കൂൾ കൗൺസിലർ പോസ്റ്റിലേക്ക് ഹാദി മുഹമ്മദ്, അബ്ദുൽ ഹാദി, നദ ഫാത്തിമ എന്നിവരാണ് മത്സരിക്കുന്നത്.
തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച കേഡർ മീറ്റ് എം എസ് എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു ഉൽഘാടനം ചെയ്തു. രാജ്യത്തെ പ്രധാന ക്യാമ്പസുകളിൽ എം എസ് എഫ് സാനിധ്യം ശ്രദ്ധേയമാന്നന്ന് അദ്ദേഹം അഭിപ്രായപെട്ടു. യൂണിവേഴ്സിറ്റി എം എസ് എഫ് പ്രസിഡന്റ് നജവ അധ്യക്ഷത വഹിച്ചു. മുഹമ്മദ് മുഹ്സിൻ, അബ്ദു സലാം മുഹമ്മദ് ഷാദിൽ, അർസാലൻ, അഫ്ലാഹ്, ഫർഹാൻ, എന്നിവർ സംസാരിച്ചു