• Mon. Dec 15th, 2025

24×7 Live News

Apdin News

തെരഞ്ഞെടുപ്പ് കാലത്ത് തന്നെ ജയിലില്‍ ഇടണമെന്നത് സര്‍ക്കാര്‍ താത്പര്യം, ശബരിമല സ്വര്‍ണകൊളള ഉയര്‍ത്താതിരിക്കാനുളള തന്ത്രം- രാഹുല്‍ ഈശ്വര്‍

Byadmin

Dec 15, 2025



തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലയളവില്‍ തന്നെ ജയിലില്‍ ഇടണമെന്നത് സര്‍ക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും താത്പര്യമായിരുന്നുവെന്ന് രാഹുല്‍ ഈശ്വര്‍.ശബരിമല സ്വര്‍ണകൊളള താന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും ചാനലുകളിലൂടെയും ഉന്നയിക്കാതിരിക്കാനുളള തന്ത്രമായിരുന്നു അത്. ശബരിമല സ്വര്‍ണക്കൊള്ളയ്‌ക്ക് ബദലായി രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം ഉയര്‍ത്താനാണ് മുഖ്യമന്ത്രി ഉള്‍പ്പെടെ ആഗ്രഹിച്ചിരുന്നത്.

അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ 16 ദിവസത്തെ റിമാന്‍ഡ് കഴിഞ്ഞ പുറത്തിറങ്ങി ജയിലിന് മുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഈശ്വര്‍. തന്നെ നോട്ടീസ് നല്‍കാതെ അറസ്റ്റ് ചെയ്തിട്ട് നോട്ടീസ് നല്‍കിയെന്ന് നുണ പറയുകയാണ് പ്രോസിക്യൂഷന്‍ ചെയ്തത്. ഇക്കാര്യം അയ്യപ്പ സ്വാമിയെയും തന്റെ മക്കളെയും തൊട്ട് ആണയിടാമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.വ്യാഴാഴ്ച തനിക്ക് ജാമ്യം നിഷേധിക്കപ്പെട്ടത് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞ മറ്റൊരു നുണ മൂലമാണ്.പൊലീസ് റിപ്പോര്‍ട്ട് കിട്ടിയിട്ടും കിട്ടിയില്ലെന്ന് പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞതിനാലാണ് ജാമ്യം നിഷേധിക്കപ്പെട്ടതെന്നും രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു.

തന്റെ ജയിലിലെ പ്രതിഷേധം പൊലീസിന് എതിരെയായിരുന്നില്ല. മെന്‍സ് കമ്മീഷനുവേണ്ടിയാണ് തന്റെ പോരാട്ടമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.കള്ളത്തെ കള്ളം കൊണ്ട് ജയിക്കാന്‍ കഴിയില്ല. സത്യം കൊണ്ടേ ജയിക്കാനാകൂ. ആരാന്റെ മക്കളെ കള്ളപ്പരാതിയില്‍ അകത്താക്കിയാല്‍ കാണാന്‍ രസമാണ്. അത് സ്വന്തം അനുഭവത്തില്‍ വരുമ്പോഴേ പ്രയാസം മനസിലാകൂ. തെറ്റ് ചെയ്യാതെ പോക്സോ കേസില്‍ ഉള്‍പ്പെടെ അകത്ത് കിടക്കുന്ന ചിലരെ താന്‍ ജയിലില്‍ കണ്ടുവെന്നും രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തി.ജയിലിന് പുറത്ത് രാഹുല്‍ ഈശ്വറിനെ മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പൂമാലയിട്ടാണ് സ്വീകരിച്ചത്.

By admin