
തിരുവനന്തപുരം: ഇറങ്ങിത്തിരിച്ചാൽ ഇവരോടൊപ്പം നിൽക്കാൻ ആർക്കും കഴിയില്ലെന്നാണ് ചരിത്രം. അവരെ അനുകരിക്കാനേ ഈ വിഷയത്തിലും മറ്റുള്ളവർക്ക് സാധിക്കൂ. പറയുന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളെക്കുറിച്ചാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെങ്കിലും കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടിയിൽ ബിജെപി-എൻഡിഎ സഖ്യം മുന്നിലെത്തിക്കഴിഞ്ഞു.
കേരളത്തിലെ സാധാരണ മനുഷ്യരുടെ മനസ്സിലും കയറിക്കൂടിയല സിനിമാ കഥാപാത്രങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ടാണ് ബിജെപിയുടെ ഒരു വിഭാഗം പരസ്യങ്ങൾ. എൽഡിഎഫ്- യുഡിഎഫ് മുന്നണികളുടെ സമാന സ്വഭാവവും അവർ തമ്മിലുള്ള ഒത്തുകളിലും വ്യത്യാസമില്ലായ്‌മയും വിശദീകരിക്കുന്ന പരസ്യങ്ങൾക്ക് വൻ സ്വീകാര്യതയാണ്.
നിത്യഹരിത നായകൻ പ്രേംനസീറിന്റെ സിനിമാ കഥാപാത്രങ്ങളെ ഓർമ്മിപ്പിച്ച്് കമ്യൂണിസ്റ്റ- കോൺഗ്രസ് പാർട്ടികൾ ഒറ്റക്കൂട്ടർതന്നെയാണെന്ന് പരസ്യം ധ്വനിപ്പിക്കുന്നു. നായകൻ പ്രേംനസീറിന്റെ മുഖത്ത് ഒരു മറുക് കുത്തിയിട്ട്, രണ്ടും രണ്ടുപേരും രണ്ടാണെന്ന് ധരിപ്പിക്കാൻ സിനിമിൽ നടത്തുന്ന ‘തട്ടിപ്പ്’ കേരളത്തിലെ മുന്നണികളിൽ ആരോപിക്കുകയാണ് ഒരു പരസ്യം.
മറ്റൊന്നിൽ ജഗതി ശ്രീകുമാറും കുതിരവട്ടം പപ്പുവും പരസ്യമായി തമ്മിൽ കലഹിക്കുന്നതും രഹസ്യമായി കെട്ടിപ്പിടിച്ച് ഒന്നിക്കുന്ന രംഗം ഓർമ്മിപ്പിക്കുന്നതാണ് മറ്റൊന്ന്.
വേഷം മാറി ഒളിച്ചു നടക്കുന്ന, ശ്രീനിവാസനും തിലകനും ഒന്നിക്കുമ്പോൾ ശബ്ദംകൊണ്ടുള്ള സമാനതയിലൂടെ ചിരിപ്പിച്ച് ചിന്തിപ്പിച്ചതാണ് മറ്റൊന്ന്.
മൂന്നും ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു. വരും ദിവസങ്ങളിൽസമാനമായ കൂടുതൽ ‘ജനകീയ’ പരസ്യം നൽകി പ്രചാരണ യുദ്ധത്തിൽ കിട്ടിയിരിക്കുന്ന മേൽക്കൈ നിലനിർത്താനാണ് ബിജെപി-എൻഡിഎ ശ്രമം.