
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തി. ഇന്ന് കൊച്ചിയിലെത്തിയ അദ്ദേഹം എറണാകുളം ശിവക്ഷേത്രത്തിലും ഹനുമാന്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തി. നാളെ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തിയേക്കും. ശനിയാഴ്ച സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായി ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്. അന്ന് വാര്‍ത്താ സമ്മേളനവും വിളിച്ചിട്ടുണ്ട്.