• Thu. Oct 23rd, 2025

24×7 Live News

Apdin News

തെരുവുനായ ആക്രമണം; പാലക്കാട് രണ്ടാം ക്ലാസുകാരന് ഗുരുതര പരിക്ക്

Byadmin

Oct 23, 2025


പാലക്കാട് കൂട്ടുകാരോടൊപ്പം കളിക്കാന്‍ പോവുകയായിരുന്ന രണ്ടാം ക്ലാസുകാരന് തെരുവുനായുടെ കടിയേറ്റ് ഗുരുതര പരിക്ക്. ഇന്ന് രാവിലെ 11.30നാണ് സംഭവം. പിരായിരി പതിമൂന്നാം വാര്‍ഡില്‍ മാപ്പിളക്കാട് ആശ്രയം കോളനിയില്‍ മണികണ്ഠന്റെ മകന്‍ ധ്യാനിനെയാണ് തെരുവുനായ് ആക്രമിച്ചത്.

മേഖലയില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. മേപ്പറമ്പ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ ധ്യാന്‍ കൂട്ടുകാരോടൊപ്പം കളിക്കാന്‍ പോകുന്നതിനിടെയാണ് സംഭവം. മുഖത്തും കൈത്തണ്ടകളിലും ഉള്‍പ്പെടെ മുറിവേറ്റു. പാലക്കാട് ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്.

By admin