• Tue. Nov 11th, 2025

24×7 Live News

Apdin News

തെരുവ് നായ്‌ക്കളില്ലാത്ത എല്ലാം തികഞ്ഞ നഗരസഭയാണ് കുഞ്ഞാവ സൃഷ്ടിച്ചതെന്നാണ് നിങ്ങളുടെ തള്ള് ; പിന്നെവിടുന്നാണ് ജോയി പട്ടി വരുന്നത് ; യുവരാജ് ഗോകുൽ

Byadmin

Nov 11, 2025



തിരുവനന്തപുരം : കോര്‍പ്പറേഷനിലെ ബിജെപിയുടെ സ്റ്റാര്‍ സ്ഥാനാര്‍ഥിയും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖയെ പരസ്യമായി ആക്ഷേപിക്കാനായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി വി. ജോയുടെ ശ്രമം. രണ്ട് ഡസന്‍ പൊലീസിന്റെ അകമ്പടിയില്‍ ജീവിച്ചയാള്‍ ഒരു പട്ടി ചത്തു കിടന്നാല്‍ കുഴിച്ചിടാന്‍ വരുമോയെന്നായിരുന്നു ജോയിയുടെ ചോദ്യം. തിരുവനന്തപുരം നഗരം ബിജെപിയുടെ കൈകകളിലേക്ക് പോകാതിരിക്കാനുള്ള അതീവശ്രദ്ധയാണ് സിപിഎം പുലര്‍ത്തുന്നതെന്നും ജോയ് പറഞ്ഞിരുന്നു. ഇതിന് തക്ക മറുപടിയുമായി എത്തിയിരിക്കുകയാണ് യുവരാജ് ഗോകുൽ .

‘ തെരുവ് നായ്‌ക്കളില്ലാത്ത, ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമായ, നഗരത്തിലെ വഴിവിളക്കുകള്‍ കൃത്യമായ അങ്ങനെ എല്ലാം തികഞ്ഞ നഗരസഭയാണ് കുഞ്ഞാവ സൃഷ്ടിച്ചതെന്നാണ് നിങ്ങളുടെ തള്ള്. ആ സ്ഥിതിക്ക് പിന്നെ കുഴിച്ചിടാന്‍ നാ.യയെ പുറത്ത് നിന്ന് ഇറക്കുമതി ചെയ്യും എന്നാണോ പറയുന്നതെന്ന് ‘ യുവരാജ് ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ….

മുന്‍ ഡിജിപി ശ്രീലേഖാ ഐ.പി.എസ് കൗണ്‍സിലറായാല്‍ പ.ട്ടി ച.ത്താല്‍ കുഴിച്ചിടാന്‍ വരുമോ എന്ന ശ്രീ ജോയിയുടെ ചോദ്യം കേട്ടു….
വഴിയരികിലെ സഖാക്കളുടെ വേറെയും ചില ചോദ്യങ്ങള്‍ പ്രസംഗങ്ങളില്‍ കേട്ടു…. ഓട പൊട്ടി കക്കൂസ് മാലിന്യം ഒഴുകിയാല്‍ ഡിജിപി മാഡം വരുമോ…. പോസ്‌റ്റിലെ ലൈറ്റ് കേടായാല്‍ ഡിജിപി വരുമോ എന്നൊക്കെ….
നോക്കൂ സഖാക്കളേ…. തെരുവ് നായ്‌ക്കളില്ലാത്ത, ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമായ, നഗരത്തിലെ വഴിവിളക്കുകള്‍ കൃത്യമായ….
അങ്ങനെ എല്ലാം തികഞ്ഞ നഗരസഭയാണ് കുഞ്ഞാവ സൃഷ്ടിച്ചതെന്നാണ് നിങ്ങളുടെ തള്ള്….
ആ സ്ഥിതിക്ക് പിന്നെ കുഴിച്ചിടാന്‍ നാ.യയെ പുറത്ത് നിന്ന് ഇറക്കുമതി ചെയ്യും എന്നാണോ…. ????
പൊട്ടാത്ത ഡ്രെയിനേജ് കുത്തി പൊട്ടിച്ച് നന്നാക്കണം എന്നാണോ ????
ബള്‍ബൊക്കെ എറിഞ്ഞ് പൊട്ടിച്ചിട്ട് നന്നാക്കണം എന്നാണോ ????
ഞങ്ങടെ മേയര്‍ കുഞ്ഞാവയെ പരിഹസിക്കുവാണോ ജോയിയേേേ ????

By admin