തിരുവനന്തപുരം: എമ്പുരാന്‍ എന്ന സിനിമയിലെ നായകനടനായ മോഹന്‍ലാലിനെയും വൈകി നിര്‍മ്മാതാവായി ഈ പ്രോജക്ടില്‍ എത്തിച്ചേര്‍ന്ന ഗോകുലം ഗോപാലനെയും ഈ സിനിമ സൃഷ്ടിച്ചവര്‍ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപണം. മോഹന്‍ലാലിനെയും ഗോകുലം ഗോപാലനെയും ഊ സിനിമയുടെ പ്രിവ്യൂ കാണിച്ചില്ലെന്നും കഥയുടെ പൂര്‍ണ്ണരൂപം മനസ്സിലാക്കിച്ചില്ലെന്നും ആരോപിക്കുന്ന ഒരു സമൂഹമാധ്യമപോസ്റ്റ് ശ്രദ്ധ നേടുകയാണ്. എമ്പുരാനില്‍ എങ്ങിനെയാണ് അബദ്ധം സംഭവിച്ചത് എന്ന് വിശദീകരിച്ചുകൊണ്ട് ആര്‍എസ്എസ് നേതാവ് എ. ജയകുമാര‍് പങ്കുവെച്ച പോസ്റ്റാണ് ചര്‍ച്ചയാകുന്നത്.
മോഹന്‍ലാലും ഗോകുലം ഗോപാലനും പറയാന്‍ അറയ്‌ക്കുന്നത് എനിക്ക് പറയാതിരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞുകൊണ്ടാണ് എ. ജയകുമാറിന്റെ കുറിപ്പ് തുടങ്ങുന്നത്. തെറ്റിദ്ധരിപ്പിച്ചും പ്രിവ്യൂ കാണിക്കാതെയും കഥയുടെ പൂര്‍ണ്ണരൂപം മനസ്സിലാക്കിക്കാതെയുമാണ് സിനിമാ തിയറ്ററില്‍ മോഹന്‍ലാലും ഗോകുലം ഗോപാലേട്ടനും എത്തുന്നത് എന്നും എ. ജയകുമാര്‍ പറയുന്നു. അതായത് മോഹന്‍ലാലും ഗോകുലം ഗോപാലനും കഥയുടെ കാര്യത്തില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ഇതിന്റെ കഥ ഒരു പ്രിവ്യൂവിലൂടെ പൂര്‍ണ്ണമായും ഇവര്‍ക്ക് കാണിച്ചുകൊടുത്തിട്ടില്ലെന്നും കഥയുടെ പൂര്‍ണ്ണരൂപം ഇവരെ ഇത് സൃഷ്ടിച്ചവര്‍ മനസ്സിലാക്കിച്ചിട്ടില്ലെന്നും ആണ് എ.ജയകുമാര്‍ ചൂണ്ടിക്കാട്ടുന്നത്.
സിനിമയുടെ രാജാക്കന്മാരായ മോഹന്‍ലാലിനെയും ഗോകുലം ഗോപാലനെയും കൊലയ്‌ക്ക് കൊടുക്കുകയാണ് സിനിമ സൃഷ്ടിച്ചവര്‍ ചെയ്തതെന്നും എ. ജയകുമാര്‍ പറയുന്നു. ഗുരുതരമായ ആരോപണമാണ് ജയകുമാര്‍ ഈ പോസ്റ്റില്‍ ഉയര്‍ത്തുന്നത്. ഈ പോസ്റ്റിന് ജയകുമാറിന് മറുപടി പറയാന്‍ എമ്പുരാന്‍ എന്ന സിനിമയുടെ എഴുത്തുകാരന്‍ മുരളീ ഗോപി, സിനിമയുടെ സംവിധായകനായ പൃഥ്വിരാജ്, പ്രധാന നടന്‍ മോഹന്‍ലാല്‍, നിര്‍മ്മാതാവായി അവസാനം എത്തിയ ഗോകുലം ഗോപാലന്‍ എന്നിവര്‍ക്ക് ബാധ്യതയുണ്ട്.
എന്തായാലും എമ്പുരാന്‍ എന്ന സിനിമ സൃഷ്ടിച്ചവര്‍ പാലിക്കേണ്ട എത്തിക്സ് (ധാര്‍മ്മികത) പാലിച്ചില്ലെന്ന രീതിയിലുള്ള വിമര്‍ശനമാണ് എ. ജയകുമാര്‍ നല്‍കുന്നത്. ഇനി ജയകുമാര്‍ മോഹന്‍ലാലിനെക്കുറിച്ചും ഗോകുലം ഗോപാലനെക്കുറിച്ചും നടത്തിയ പരാമര്‍ശങ്ങള്‍ തെറ്റാണെങ്കില്‍ അത് വിശദീകരിക്കേണ്ട ചുമതലയും മോഹന്‍ലാലിനും ഗോകുലം ഗോപാലനും ഉണ്ട്. രണ്ടുപേരുടെയും ഗുഡ് വില്‍ ഉപയോഗിച്ച് അവരുടെ താല്‍പര്യത്തിന് വിരുദ്ധമായ ഒരു പ്രമേയം ഉള്‍പ്പെടുത്തി സിനിമ നിര്‍മ്മിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം മോഹന്‍ലാലും ഗോകുലം ഗോപാലനും തുറന്നുപറയേണ്ടതുണ്ടെന്നും പലരും വാദിക്കുന്നു. അതല്ല, മോഹന്‍ലാലിനെയും ഗോകുലം ഗോപാലനെയും തങ്ങള്‍ വഞ്ചിച്ചിട്ടില്ലെങ്കില്‍ അതിന്റെ വിശദീകരണം നല്‍കാനുള്ള ബാധ്യത എമ്പുരാന്‍ എന്ന സിനിമയുടെ എഴുത്തുകാരന്‍ മുരളീ ഗോപി, സിനിമയുടെ സംവിധായകനായ പൃഥ്വിരാജ് എന്നിവര്‍ക്കുണ്ട്.
വലിയ വിവാദങ്ങളിലേക്ക് കാര്യങ്ങള്‍ വളര്‍ത്താതെ എമ്പുരാനെക്കുറിച്ചുള്ള തെറ്റിദ്ധാരണ ഒഴിവാക്കേണ്ട ഉത്തരവാദിത്വം ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച പ്രധാന വ്യക്തികള്‍ക്ക് ഉണ്ട്. പലവിധ ആരോപണങ്ങളാണ് ഉയരുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്നു, ഇഡി, എന്‍ഐഎ തുടങ്ങിയ ഇന്ത്യയുടെ അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നു, ഗോധ്ര കലാപത്തിന് കാരണമായ പ്രധാനസംഭവം മറച്ചുവെച്ച് ഹിന്ദുക്കളെ ഭീകരന്മാരായും മുസ്ലിങ്ങളെ ഇരകളായും ചിത്രീകരിക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ വൈകാതെ ഇതിന് പിന്നിലെ കാര്യങ്ങള്‍ വ്യക്തമാക്കിയില്ലെങ്കില്‍ അത് വലിയ രാജ്യരക്ഷ, രാജ്യദ്രോഹം എന്നീ ആരോപണങ്ങളിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട് എന്നും വിവേകമുള്ള പലരും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്തായാലും എമ്പുരാന് പിന്നിലുള്ളവര്‍ ഇനിയും മൗനം പാലിച്ചുകൂടാ എന്ന അഭിപ്രായം ശക്തമാവുകയാണ്.