
കൊച്ചി : ഹിന്ദുമതത്തിൽ നിന്ന് മാറി ക്രിസ്റ്റ്യൻ മതം സ്വീകരിച്ച 55 കുടുംബങ്ങൾ തിരികെ സനാതന ധർമ്മത്തിലേക്ക് . ഹിന്ദുസേവാകേന്ദ്രത്തിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. 1921 ന് ശേഷം ഇത്രയും അധികം പേർ ഒരുമിച്ച് തിരികെ വരുന്നത് ഇതാദ്യമാണ്.
ഇടുക്കി എറണാകുളം ജില്ലകളിലെ വനവാസി മേഖലകളിലെ 55 മുതുവാൻ ഉള്ളാടൻ മന്നാൻ വിഭാഗങ്ങളിൽ പെട്ട കുടുംബങ്ങളാണ് എറണാകുളത്ത് നടന്ന ചടങ്ങിൽ ഹിന്ദു ധർമം സ്വീകരിച്ചത്. പല തെറ്റിദ്ധാരണകളും പ്രലോഭനങ്ങളും കാരണം സ്വധർമ്മം ഉപേക്ഷിക്കേണ്ടി വന്നവരാണ് നിയമ പരമായി മതം മാറുവാൻ ഹിന്ദു സേവാ കേന്ദ്രത്തെ സമീപിച്ചത് .
കേരള ആദിവാസി സംരക്ഷണ സമിതയുടെ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. പരമ്പരാഗത ആദിവാസി ആചാരങ്ങൾ ഉൾക്കൊള്ളിച്ചാണ് സംഘാടകർ ചടങ്ങ് ഒരുക്കിയത്. ഇത് അയ്യപ്പസ്വാമിയുടെ നിയോഗമായിട്ടാണ് ഹിന്ദുസേവാ കേന്ദ്ര പ്രവർത്തകർ വിശ്വസിക്കുന്നത്.