• Thu. Oct 31st, 2024

24×7 Live News

Apdin News

തെലങ്കാനയില്‍ മയോണൈസ് നിരോധിച്ചു

Byadmin

Oct 31, 2024


തെലങ്കാനയില്‍ മയോണൈസ് നിരോധിച്ചു. വേവിക്കാത്ത മുട്ട ഉപയോഗിച്ചുള്ള മയോണൈസ് ഉപയോഗമാണ് തെലങ്കാന സര്‍ക്കാര്‍ നിരോധിച്ചത്. ഒരു വര്‍ഷത്തേക്കാണ് നിരോധനം.

ഇത്തരം മയോണൈസ് ഉപയോഗിച്ചതിലൂടെ ഭക്ഷ്യവിഷബാധ ഉണ്ടാവുന്ന സംഭവങ്ങള്‍ അടുത്തിടെ സംസ്ഥാനത്ത് വര്‍ധിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ മയോണൈസ് ഉപയോഗിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ മരിക്കുകയും 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

ഇന്ന് മുതല്‍ നിരോധനം നിലവില്‍ വന്നു. അതേസമയം വേവിക്കാത്ത മുട്ട ചേര്‍ക്കാത്ത മയോണൈസ് ഉപയോഗം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്താനാണ് തീരുമാനം.

 

 

By admin