• Mon. Nov 10th, 2025

24×7 Live News

Apdin News

തെലങ്കാനാ സംസ്ഥാന ഗീതം എഴുതിയ കവി ആന്ദേ ശ്രീ അന്തരിച്ചു

Byadmin

Nov 10, 2025



ഹൈദരാബാദ്: തെലങ്കാന സംസ്ഥാന ഗാനമായ ‘ജയ ജയഹേ തെലങ്കാന’ എഴുതിയ തെലുങ്ക് കവി ആന്ദേ ശ്രീ (64) ഹൈദരാബാദിൽ അന്തരിച്ചു. രാവിലെ ആന്ദേ ശ്രീ വീട്ടിലെ തറയിൽ വീണു കിടക്കുന്നത് കണ്ട വീ്ട്ടുകാർ ആശുപത്രിയിലെത്തിച്ചു, അവിടെ ഡോക്ടർമാർ മരിച്ചതായി പ്രഖ്യാപിച്ചു.
1961 ജൂലൈ 18 ന് റെബർത്തിയിൽ ജനിച്ച ആൻഡേ യെല്ലയ്യ അനാഥനായാണ് വളർന്നത്. അത് അദ്ദേഹത്തെ സർഗ്ഗാത്മകതയിലേക്ക് നയിച്ചു. ആൻഡേ ശ്രീ എന്ന പേരിൽ, 3,000 ൽ അധികം ഹൃദയസ്പർശിയായ കവിതകൾ രചിച്ചു. എറ സമുദ്രം എന്ന സിനിമയിലെ മായമൈ പോത്തുണ്ടമ്മ മണിഷാനവഡു എന്ന ഗാനത്തിലൂടെ അദ്ദേഹം ഗാനരചനാ രംഗത്ത് പ്രതിഭ തെളിയിച്ചു.

തെലങ്കാന സംസ്ഥാന ഗാനം, ജയ ജയ ഹേ തെലങ്കാന, ജനനി ജയ കേതനാം, പല്ലേ നീകു വന്ദനമുലമ്മോ, ഗാല ഗാല ഗജ്ജലബന്ദി, കൊമ്മ ചെക്കൈറ്റ് ബൊമ്മർഎ, കോളിച്ചി മോക്കിതെ അമ്മാര എന്നിവ അദ്ദേഹത്തിന്റെ വിശിഷ്ട കൃതികളിൽ ഉൾപ്പെടുന്നു.

ഈ വർഷം തെലങ്കാന രൂപീകരണ ദിനാഘോഷത്തിൽ, അദ്ദേഹത്തിന് ഒരു കോടി രൂപ സമ്മാനമായി നൽകി സർക്കാർ ആദരിച്ചു.

തെലുങ്ക് ചലച്ചിത്ര വ്യവസായം, രാഷ്‌ട്രീയക്കാർ, ആരാധകർ ആൻഡേ ശ്രീയ്‌ക്ക് ആദരാഞ്ജലി അർപ്പിച്ചു.

മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി ആൻഡേ ശ്രീക്ക് സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം നൽകുമെന്ന് പ്രഖ്യാപിച്ചു.

By admin