• Fri. Feb 14th, 2025

24×7 Live News

Apdin News

തേജസ് പ്രചരിപ്പിക്കുന്ന വാര്‍ത്തയ്‌ക്ക് പിന്നില്‍ ദുഷ്ടലാക്കോ? ഹിന്ദു-ക്രിസ്ത്യന്‍ ഐക്യം തകര്‍ക്കാന്‍ ശ്രമമോ?

Byadmin

Feb 13, 2025


കോട്ടയം: പാലാ രൂപതയുടെ ഉടമസ്ഥതയുള്ള ഭൂമിയില്‍ കപ്പ നടാന്‍ കുഴിയെടുത്തപ്പോള്‍ വിഗ്രഹങ്ങളും ക്ഷേത്രാവശിഷ്ടങ്ങളും കണ്ടെത്തിയെന്നും ആ ഭൂമിയ്‌ക്ക് വെള്ളാപ്പാട് ഭഗവതി ക്ഷേത്രം ഭാരവാഹികള്‍ അവകാശം ഉന്നയിക്കുന്നുണ്ടെന്നുമുള്ള തേജസ് ദിനപത്രത്തിന്റെ വാര്‍ത്ത സംസ്ഥാനത്തെ ഹിന്ദു-ക്രിസ്ത്യന്‍ ഐക്യം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നു.

കേരളത്തില്‍ ഹിന്ദു-ക്രിസ്ത്യന്‍ സൗഹൃദം രൂപപ്പെടുന്നതില്‍ പോപ്പുലര്‍ ഫ്രണ്ടുമായി അനുഭാവമുള്ള ഇസ്ലാമിക സംഘടനകള്‍ പല രീതിയിലുള്ള വാര്‍ത്തകളും ദുഷ്പ്രചാരണങ്ങളും അഴിച്ചുവിടുന്നുണ്ട്.

യാതൊരു സംഘര്‍ഷാവസ്ഥയോ വഴക്കോ ഇല്ലെന്നിരിക്കെ അത്തരമൊരു സ്ഥിതിവിശേഷം പാലായില്‍ ഉണ്ടെന്ന രീതിയിലാണ് തേജസ് ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ വാര്‍ത്താസൈറ്റ് ഈ വാര്‍ത്ത വെണ്ടയ്‌ക്കാ അക്ഷരത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ പത്രമായ തേജസ്.ആണ് എരിവും പുളിയും കയറ്റി വാര്‍ത്ത ചൂടാക്കാന്‍ ശ്രമിക്കുന്നത്. ആ പ്രദേശത്ത് ക്ഷേത്രഭാരവാഹികള്‍ പൂജിക്കുന്നതിന്റെ ചിത്രവും നല്‍കിയിട്ടുണ്ട് തേജസ്സ്.

സുരേഷ് ഗോപി തൃശൂരില്‍ എംപിയായി മത്സരിക്കുന്ന ദിവസങ്ങളില്‍ ഹിന്ദുക്കള്‍ ഗുരുവായൂരിലെ പാലയൂര്‍പള്ളി ശിവക്ഷേത്രമായിരുന്നുവെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി. ബാബു പറഞ്ഞുവെന്നായിരുന്നു അന്നത്തെ പ്രചാരണം. വാസ്തവത്തില്‍ ആര്‍.വി. ബാബു ഒരു ടിവി അഭിമുഖത്തില്‍ പറഞ്ഞ ഏതോ കാര്യം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നു അന്ന്. പിന്നാലെ ആര്‍.വി. ബാബു നിഷേധക്കുറിപ്പ് ഇറക്കി. പക്ഷെ വൈകാതെ സുരേഷ് ഗോപി തന്നെ പാലയൂര്‍ പള്ളി നേരിട്ട് സന്ദര്‍ശിച്ചതോടെ വിവാദം കെട്ടടങ്ങി.

ഇതുപോലെ പാലായിലെ സംഭവത്തിന് എരിവും പുളിയും കയറ്റാനാണ് തേജസ് ദിനപത്രത്തിന്റെ ശ്രമം. ഇവയില്‍ അവകാശം ഉന്നയിച്ച് വെള്ളാപ്പാട് ഭഗവതി ക്ഷേത്രം ഭാരവാഹികള്‍ പൂജയും പ്രാര്‍ത്ഥനകളും നടത്തിയെന്നും. വിഗ്രഹം കണ്ടെടുത്ത സ്ഥലത്ത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ക്ഷേത്രവും ആരാധനയും നടന്നിരുന്നതായാണ് ക്ഷേത്രഭാരവാഹികള്‍ അവകാശപ്പെട്ടുവെന്നുമാണ് തേജസ്സ് എഴുതിിരിക്കുന്നത്.

ഹൈന്ദവ ആചാര പ്രകാരം വിഗ്രഹം മാറ്റിസ്ഥാപിക്കുന്നതിന് സഹായം ചെയ്യുമെന്ന് പാല രൂപത വ്യക്തമാക്കിയിട്ടുണ്ടെന്നിരിക്കെ വിഗ്രഹങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ ഉള്‍പ്പടെ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നും തേജസ്സ് പറയുമ്പോള്‍ എന്തോ വലിയ കലാപം നടക്കാന്‍ പോകുന്നു എന്ന പ്രതീതിയാണ് ജനിപ്പിക്കാന്‍ ശ്രമിക്കുന്ത്.

കൂത്താപ്പാടി ഇല്ലം വകയായിരുന്ന ക്ഷേത്രം ഇല്ലം ക്ഷയിച്ചതോടെ അന്യാധീനപ്പെടുകയായിരുന്നു എന്ന് പറയപ്പെടുന്നു. നേരത്തെ പലതവണ കൈമറിഞ്ഞ് ഈ ഭൂമി വെട്ടത്ത് കുടുംബം എന്ന കുടുംബത്തില്‍ നിന്നാണ് പാല അരമന വാങ്ങിയതെന്ന് പറയപ്പെടുന്നു. പറയുന്നത്.

 



By admin