കോഴിക്കോട്: തേനീച്ച ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ബൈക്ക് യാത്രികന്‍ കിണറ്റില്‍ ചാടി. വ്യാഴാഴ്ച വൈകിട്ട് മാമ്പറ്റ ചേരികലോട് ആണ് സംഭവം ഉണ്ടായത്.
ചാത്തമംഗലം വേങ്ങേരി മഠം പടിഞ്ഞാറേ തൊടികയില്‍ ഷാജുവാണ് നില്‍ക്കളളിയില്ലാതെ കിണറ്റില്‍ ചാടിയത്. ബൈക്കില്‍ സഞ്ചരിക്കവെ ഇയാളെ പെരുംതേനീച്ച ആക്രമിക്കുകയായിരുന്നു. കുത്തേറ്റ ഉടനെ ഷാജു രക്ഷപ്പെടാന്‍ തൊട്ടടുത്ത വീട്ടിലെ കിണറ്റിലേക്ക് എടുത്തു ചാടി.
സംഭവം കണ്ട നാട്ടുകാര്‍ വിവരം മുക്കം അഗ്‌നി രക്ഷാ സേനയെ അറിയിച്ചു. തുടര്‍ന്ന് അഗ്‌നി രക്ഷാ സേന സ്ഥലത്തെത്തി ഷാജുവിനെ റെസ്‌ക്യു നെറ്റ് ഉപയോഗിച്ചു കരയ്‌ക്ക് എത്തിച്ചു.