• Fri. Nov 7th, 2025

24×7 Live News

Apdin News

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ സ്ത്രീ മരിച്ചു

Byadmin

Nov 7, 2025



കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കോഴിക്കോട് കാവിലുമ്പാറ പഞ്ചായത്ത് പൂതമ്പാറയിലെ വലിയപറമ്പത്ത് കല്യാണിയാണ് (65) മേരിച്ചത്.

ചൊവ്വാഴ്ച ഉച്ചക്കാണ് കല്യാണിയെ പാമ്പ് കടിച്ചത്. ചൂരണി പ്രദേശത്തെ കൃഷിത്തോട്ടത്തില്‍ മണ്ണ് കിളയ്‌ക്കുന്നതിനിടയില്‍ അണലി കടിക്കുകയായിരുന്നു.

മറ്റ് തൊഴിലാളികള്‍ ആദ്യം പ്രദേശത്തെ വിഷവൈദ്യനെ കാണിച്ച ശേഷം കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സകള്‍ക്കു ശേഷം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച രാത്രി മരിച്ചു.

ഭര്‍ത്താവ്: ചാത്തു. മക്കള്‍: ബിജു, ബിനു, ബിജില. മരുമക്കള്‍: ബിന്ധിക, സജേഷ്.

By admin