പത്തനംതിട്ട: പത്തനംതിട്ട എ ആര്‍ ക്യാമ്പില്‍ പരിശോധനയ്‌ക്കിടയിൽ തോക്കില്‍ നിന്ന് വെടി പൊട്ടി. തോക്കുമായി ഡ്യൂട്ടിക്ക് പോകുന്ന ഉദ്യോഗസ്ഥന്‍ പരിശോധനയ്‌ക്കായി തോക്ക് ആര്‍മര്‍ എസ്‌ഐക്ക് നല്‍കിയിരുന്നു. പിന്നാലെ പണത്തിന് കാവല്‍ പോകുന്നതിന് മുന്‍പായി ഉദ്യോഗസ്ഥന്‍ ട്രിഗര്‍ വലിച്ച് നോക്കി. ഈ സമയത്താണ് വെടി പൊട്ടിയത്. ലോഡ് ചെയ്ത ശേഷമാണ് തോക്ക് നല്‍കിയതെന്ന് അറിയാതെയായിരുന്നു ഉദ്യോഗസ്ഥന്‍ ട്രിഗര്‍ വലിച്ചത്. പിന്നാലെ ബുള്ളറ്റ് തറയില്‍ തുളഞ്ഞ് കയറി.
ശരിയായ പരിശീലനം നേടിയ ഉദ്യോഗസ്ഥനാണ് തോക്ക് പരിശോധിച്ചതെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി അറിയിച്ചു. സംഭവം അസിസ്റ്റന്റ് കമാന്‍ഡന്റിന്റെ നേതൃത്വത്തില്‍ അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ പോലീസ് മേധാവി.