
മസ്‌കറ്റ്: ത്രിദിന സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഒമാനിലെത്തി. മസ്‌ക്കറ്റ് വിമാനത്താവളത്തില്‍ എത്തിയ മുഖ്യമന്ത്രിയെ ഒമാനിലെ ഇന്ത്യന്‍ അബാസിഡര്‍ ശ്രീനിവാസ്, വിവിധ പ്രാവാസി സംഘടകള്‍, ലോക കേരള സഭാംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി വെള്ളിയാഴ്ചയാണ്. വൈകുന്നേരം അമറാത്തില്‍ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫെസ്റ്റിവല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.നാടന്‍ കലാരൂപങ്ങള്‍ ഉള്‍പ്പെടെ അണിനിരക്കുന്ന വമ്പിച്ച ഘോഷയാത്രയോടെ മുഖ്യമന്ത്രിയെ വേദിയിലേക്ക് ആനയിക്കും. സലാലയില്‍ സംഘടിപ്പിക്കുന്ന ‘പ്രവാസോത്സവം 2025’ ഔദ്യോഗിക ഉദ്ഘാടനം ശനിയാഴ്ച മുഖ്യമന്ത്രി നിര്‍വഹിക്കും. മലയാളം മിഷന്‍ സലാല ചാപ്റ്ററിന്റെ ഉദ്ഘാടനവും നടക്കും.
ഒരു കേരള മുഖ്യമന്ത്രി ഒമാന്‍ സന്ദര്‍ശിക്കുന്നത് 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ഇതിനു മുമ്പ് 1999 ല്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഒമാന്‍ സന്ദര്‍ശിച്ചിരുന്നു.