ലണ്ടനിൽ : ദേശീയപതാകയുമേന്തി നിന്ന ഇന്ത്യൻ പെൺകുട്ടികളെ അക്രമിക്കാനെത്തി പാകിസ്ഥാൻ യുവാക്കൾ . ലണ്ടനിലാണ് സംഭവം . ഒടുവിൽ അക്രമിക്കാനെത്തിയവരെ തുരത്തിയോടിച്ച ഇന്ത്യൻ യുവതികളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ലണ്ടനിലെ തെരുവിലിറങ്ങിയ ഇന്ത്യക്കാരോടാണ് പാകിസ്ഥാനികൾ മോശമായി പെരുമാറിയത് . ഇന്ത്യൻ പെൺകുട്ടികളെയും അവരുടെ സുഹൃത്തുക്കളെയും ഉപദ്രവിക്കാനായിരുന്നു പാക് കൊടിയുമേന്തി വന്ന യുവാക്കളുടെ ശ്രമം. പക്ഷെ ഹിജാബ് ധരിച്ച് ദേശീയപതാകയുമായി ലണ്ടൻ തെരുവിലിറങ്ങിയ ഇന്ത്യൻ പെൺകുട്ടികളുടെ ശൗര്യത്തിന് മുന്നിൽ ഓടി രക്ഷപെടുകയായിരുന്നു പാക് യുവാക്കൾ.
വൈറലായ വീഡിയോയിൽ, മുസ്ലീം പെൺകുട്ടികൾ തന്റെ സുഹൃത്തുക്കൾക്കൊപ്പം ത്രിവർണ്ണ പതാക പിടിച്ച് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് കാണാം. ഈ സമയം, ചില പാകിസ്ഥാനികൾ വന്ന് മോശമായി പെരുമാറാൻ തുടങ്ങുന്നു. എന്നാൽ , പെൺകുട്ടികൾ പരിഭ്രാന്തരാകാതെ ശക്തമായ മറുപടി നൽകി അവരെ വിരട്ടിയോടിക്കുന്നു. തുടർന്ന് യുവാക്കൾ പാക് പതാകയുമായി ഓടി പോകുന്നതും ദൃശ്യങ്ങളിൽ കാണാം . പാകിസ്ഥാൻ ഗുണ്ടകളെ ധൈര്യത്തോടെ നേരിട്ടതിന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പെൺകുട്ടികളെ പ്രശംസിച്ച് രംഗത്തെത്തി.
ലണ്ടനിലെ തെരുവുകളിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ പുതിയതല്ല. പഹൽഗാം ഭീകരാക്രമണസമയത്തും തുടർന്ന് ഓപ്പറേഷൻ സിന്ദൂർ വേളയിലും ഇന്ത്യയിലെയും പാകിസ്ഥാനിലെയും പൗരന്മാർ തമ്മിൽ ലണ്ടനിലെ തെരുവുകളിൽ ഏറ്റുമുട്ടലുകൾ ഉണ്ടായി.