• Sat. Oct 26th, 2024

24×7 Live News

Apdin News

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര; സഞ്ജു സാംസണ്‍ ടീമില്‍

Byadmin

Oct 26, 2024


മുംബയ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം പിടിച്ചു. നാല് മത്സരങ്ങളടങ്ങുന്ന പരമ്പര നവംബര്‍ എട്ടിന് ആരംഭിക്കും. തിലക് വര്‍മ ടീമില്‍ തിരിച്ചെത്തി.

രമണ്‍ദീപ് സിംഗും വിജയ്കുമാര്‍ വൈശാഖും ടീമിലെ പുതുമുഖങ്ങളാണ്. സഞ്ജുവിനൊപ്പം ജിതേഷ് ശര്‍മയും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്.

സഞ്ജുവും അഭിഷേക് ശര്‍മയും തന്നെയാണ് ടീമിലെ ഓപ്പണര്‍മാര്‍.

ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് , അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, റിങ്കു സിംഗ്, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ,തിലക് വര്‍മ്മ, രമണ്‍ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിംഗ്, വിജയ്കുമാര്‍ വൈശാഖ്, ആവേശ് ഖാന്‍, യാഷ് ദയാല്‍.



By admin