കൊച്ചി> ദക്ഷിണേന്ത്യയിലെ ഏവിയേഷൻ ഹബ്ബായി സിയാൽ ഉയരുമെന്നും ഇന്ത്യൻ വ്യോമയാന മേഖലയിലെ വലിയ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന ഭാവിപരിപാടികളാണ് നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സിയാലിന്റെ പുതിയ സംരംഭമായ ‘ താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്’ ഹോട്ടൽ സമുച്ചയം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊച്ചി അന്താരാഷ്ട്ര വമാനത്താവളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ശ്രമങ്ങൾക്ക് ഫലം ലഭിക്കണമെങ്കിൽ സേവനമേഖലയിലെ സ്ഥാപനങ്ങളുടെ ക്രിയാത്മക പങ്കാളിത്തം ആവശ്യമാണ്. അതിലേക്കുള്ള ചുവടുവപ്പാണ് പുതിയസംരംഭമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവിൽ 28 വിമാന കമ്പനികൾ സിയാലിൽ പ്രവർത്തിക്കുന്നു. പ്രതിദിനം 225 സർവീസ് കയ്യ്‌കാര്യം ചെയ്യുന്നുണ്ട്. കൂടുതൽ വിമാന കമ്പനികളെ ആകർഷിക്കുക, പ്രാദേശിക കണക്ടിവിറ്റി വർധിപ്പിക്കുക, പരമാവധി സേവനങ്ങൾ ഡിജിറ്റൈസ് ചെയ്യുക, അത്യാധുനിക സുരക്ഷ ഏർെപ്പടുത്തുക എന്നിവയിലൂടെ രാജ്യത്തിന്റെ തന്നെ പ്രവേശന കവടാമായി മാറുകയെന്നതാണ് സിയാൽ ലക്ഷ്യം. മൂന്നാം ടെർമിനൽ വികസനം, ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ്, കൊമേഴ്‌സ്യൽ കോംപ്ലക്‌സ്, ഗോൾഫ് ടൂറിസം പദ്ധതി എന്നിവയാണ് 1000 കോടിയുടെ പദ്ധതികളിൽ പ്രധാനം. ഇതെല്ലാം 2025–-26 സാമ്പത്തിക വർഷത്തിൽ പൂത്തിയാകുമെന്നാണ് പ്രതീക്ഷ.
മൂന്നാം ടെർമിനൽ വികസനത്തോടെ രാജ്യാന്തര ടെർമിനൽ ഏപ്രൻ വിസ്‌തൃതി 20 ലക്ഷം ചതുരശ്രഅടിയിൽ 36 ലക്ഷം ചതുരശ്ര അടിയാകും. 52 വിമാനങ്ങൾ ഒരേ സമയം പാർക്ക് ചെയ്യാനാകും. രാജ്യാന്തര ടെർമിനൽ വിസ്‌തൃതി 15 ലക്ഷം ചതുരശ്ര അടിയിൽ നിന്നും 21 ലക്ഷം ചതുരശ്ര അടിയാകും. കോംപ്ലക്‌സ് പൂർത്തിയാകുമ്പോൾ വ്യോമയാന ഇതര വരുമാനം വൻതോതിൽ വർധിക്കും. പുതിയ പദ്ധതികൾ 30000 തൊഴിൽ അവസരം സൃഷ്ടിക്കും. അനുബന്ധ നിക്ഷേപവുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ