• Thu. Jan 16th, 2025

24×7 Live News

Apdin News

ദല്ലേ വാളിനൊപ്പം 111കർഷകർ മരണം വരെ നിരാഹാരസമരത്തിന്

Byadmin

Jan 16, 2025


ന്യൂദെൽഹി:നിരാഹാര സമരം നടത്തുന്ന കർഷക നേതാവ് ജഗദീപ് സിംഗ് ധല്ലേവാലിനോടൊപ്പം തങ്ങളുടെ ആവശ്യങ്ങളിൽ ഉറച്ചുനിന്നു മരണംവരെ നിരാഹാര സമരം നടത്താൻ 11 കർഷകർ ഹരിയാന പഞ്ചാബ് അതിർത്തിയിൽ എത്തി. കഴിഞ്ഞവർഷം നവംബർ 26 മുതൽ കർഷകനേതാവ് ദല്ലേവാൾ നിരാഹാര സമരത്തിലാണ്. കഴിഞ്ഞ 51 ദിവസമായി ദല്ലേവാൾ മരണം വരെ നിരാഹാര സമരം കിടക്കുകയാണ്. പക്ഷേ സർക്കാരുകൾ ഒന്നും ഇത് ശ്രദ്ധിക്കുന്നില്ല. ഈ സാഹചര്യത്തിൽ 111 കർഷകർ അതിർത്തിയിൽ എത്തണമെന്ന് ഞങ്ങൾ തീരുമാനിച്ചു. ഇതല്ലാതെ ഞങ്ങൾക്ക് വേറെ വഴിയില്ലായിരുന്നു. ഞങ്ങൾ സമാധാനപരമായാണ് ഹരിയാന പഞ്ചാബ് അതിർത്തിയിലിരിക്കുന്നത്. സർക്കാരുകൾ എങ്ങനെ പ്രതികരിക്കണമെന്ന് അവരാണ് തീരുമാനിക്കേണ്ടത്. ഞങ്ങളുടെ സമരം തുടരുക തന്നെ ചെയ്യും. കർഷക സംഘടന വക്താവ് സുഖിത് സിംഗ് ഹർദോ ഝണ്ഡെ പറഞ്ഞു.

2024 ഫെബ്രുവരി 13 മുതൽ ശംഭു, കനൗരി അതിർത്തികളിൽ കർഷക സംഘടനകൾ പ്രതിഷേധം തുടരുകയാണ്. മിനിമം താങ്ങുവിലക്ക് നിയമപരമായി ഉറപ്പു നൽകണമെന്നാണ് കർഷകരുടെ ആവശ്യം. കർഷകരുടെ കടം എഴുതിത്തള്ളണമെന്നും വൈദ്യുതി നിരക്ക് വർധിപ്പിക്കരുതെന്നും കർഷകർക്കെതിരെ എടുത്തിട്ടുള്ള പോലീസ് കേസുകൾ പിൻവലിക്കണമെന്നും ലക്കിംപൂർ അക്രമത്തിന്റെ ഇരകൾക്ക് നീതി ലഭിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.



By admin