ന്യൂദല്‍ഹി: അന്തരിച്ച ചരിത്രകാരന്‍ പ്രൊഫ.ഡോ. എം.ജി.എസ്. നാരായണനെ ദല്‍ഹിയിലെ മലയാളി സംഘടനകളുടെ ആദരവ്. ന്യൂദല്‍ഹിയിലെ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ(ഐസിഎച്ച്ആര്‍) ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ദല്‍ഹിയിലെ വിവിധ മലയാളി സംഘടനകളുടെ ഭാരവാഹികളും ദല്‍ഹി സര്‍വകലാശാലയിലെയും ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലേയും(ജെഎന്‍യു) വിദ്യാര്‍ത്ഥികളും ഗവേഷകരും അധ്യാപകരും പങ്കെടുത്തു.
ചടങ്ങില്‍ എം.ജി.എസ് നാരായണന്റെ ഡിജിറ്റല്‍ ചിത്രം ഐസിഎച്ച്ആറിന്റെ അധികാരികള്‍ക്ക് നല്‍കുകയും എംജിഎസിന്റെ ജീവിതത്തെയും രചനകളേയും കുറിച്ച് ദല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ ലഘു വിവരണം അവതരിപ്പിക്കുകയും ചെയ്തു. വരും ദിവസങ്ങളില്‍ എംജിഎസിന്റെ പുസ്തകങ്ങള്‍ക്കുമേല്‍ ചര്‍ച്ചകളും അക്കാദമിക് സെമിനാറുകളും സംഘടിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് ജീവത്തായി നിര്‍ത്തുമെന്ന് മലയാളി സംഘടന ഭാരവാഹികള്‍ അറിയിച്ചു
. കേരള സര്‍ക്കാരും ചില എഴുത്തുകാരും എംജിഎസിന്റെ സേവനങ്ങളെ അവമതിക്കുന്നതിലുള്ള പ്രതിഷേധം പങ്കുവെച്ച ദല്‍ഹിയിലെ വിവിധ മലയാളി സംഘടനകള്‍ ഈ കാര്യത്തില്‍ ഉചിതമായ നടപടികള്‍ എടുത്ത ഐസിഎച്ച്ആറിനും കേന്ദ്ര സര്‍ക്കാരിനും നന്ദി പ്രകാശിപ്പിച്ചു.ഐസിഎച്ച്ആര്‍ ഡയറക്ടര്‍ ഡോ.രാജേഷ് കുമാര്‍, ദല്‍ഹി സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ ലാല്‍ കൃഷ്ണ, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയിലെ രാഹുല്‍ വിനോദ്, ബിജെപി കേരളാ സെല്‍ പ്രഭാരി ശശി മേനോന്‍, നവോദയം പ്രസിഡണ്ട് വിജു നാരായണന്‍, ബിജെപി കേരളാ സെല്‍ കണ്‍വീനര്‍ ചോലയില്‍ ശശിധരന്‍, പാഞ്ചജന്യം ഭാരതം നാഷനല്‍ ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ കല്ലേത്ത്, ജോയിന്‍ സെക്രട്ടറി എന്‍. ശശിധരന്‍, യുവഭാരതി നാഷനല്‍ വൈസ് പ്രസിഡന്റ് ബിനീഷ് ഇടക്കരി, സന്ദീപ്.കെ.എസ്, വി.വി. ദാസപ്പന്‍ സംസാരിച്ചു.