
ന്യൂദല്‍ഹി: ദല്‍ഹി നഗരത്തിലെ അന്തരീക്ഷമലിനീകരണത്തിനെതിരെ സമരം ചെയ്യാനെത്തിയ വിദ്യാര്‍ത്ഥികള്‍ ഈയിടെ വെടിയേറ്റ് മരിച്ച ഹിദ്മയ്‌ക്ക് അനുകൂലമായി മുദ്രാവാക്യം മുഴക്കിയതോടെ പൊലീസ് അവരെ അറസ്റ്റ് ചെയ്ത് നീക്കി. പെണ്‍കുട്ടികളായിരുന്നു സമരത്തിന്റെ മുന്‍പന്തിയില്‍. ഇവരെ വനിതാപൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
https://twitter.com/NewsAlgebraIND/status/1992638983621456350
ജെഎന്‍യുവില്‍ എസ് എഫ് ഐ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചതിന് ശേഷം വിദ്യാര്‍ത്ഥികളുടെ സമരം വീണ്ടും മുളപൊട്ടുകയാണ്. ദല്‍ഹിയില്‍ ഞായറാഴ്ച അന്തരീക്ഷ മലിനീകരണത്തിനെതിരെ മുദ്രാവാക്യം വിളിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ പൊടുന്നനെ നക്സലൈറ്റ് ഹിദ്മയ്‌ക്ക് സിന്ദാബാദ് വിളിച്ചതോടെ വിദ്യാര്‍ത്ഥികളുടെ സമരലക്ഷ്യം മറ്റെന്തോ ആണെന്ന് പൊലീസ് തിരിച്ചറിയുകയായിരുന്നു. നേപ്പാളിലും മറ്റും നടന്ന ജെന്‍സീ കലാപത്തെക്കുറിച്ച് ആരൊക്കെയോ ഇവരുടെ തലയില്‍ കയറ്റിക്കൊടുക്കുന്നതാണ് സമരക്കാരെ വഴിതെറ്റിക്കുന്നതെന്ന് കരുതുന്നു.
ഇതോടെയാണ് പൊലീസ് ശക്തമായി അറസ്റ്റിലേക്ക് നീങ്ങിയത്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നറിയുന്നു. കാരണം ഹിദ്മയെപ്പോലെ പൊലീസ് തലയ്‌ക്ക് വിലയിട്ട നക്സലൈറ്റിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചത് നിയമലംഘനമായി കാണുന്നു. നന്നേ ചെറിയൊരു സംഘം വിദ്യാര്‍ത്ഥികളായിരുന്നു സമരത്തില്‍ പങ്കെടുത്തത്.