• Tue. Aug 26th, 2025

24×7 Live News

Apdin News

ദല്‍ഹിയില്‍ നിന്നും ആരാണ് വിളിച്ചത്? ധര്‍മ്മസ്ഥലയെ തകര്‍ക്കാന്‍ സിദ്ധരാമയ്യ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ കാരണം……

Byadmin

Aug 26, 2025



ബെംഗളൂരു: ദല്‍ഹിയില്‍ നിന്നും വന്ന വിളിയോടെയാണ് ഉടനെ ധര്‍മ്മസ്ഥല മഞ്ജുനാഥക്ഷേത്രത്തെ അപകീര്ത്തിപ്പെടുത്താന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാന്‍ സിദ്ധരാമയ്യ തീരുമാനിച്ചത്. തലേ ദിവസം വരെ പൊലീസ് അന്വേഷണത്തെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞ സിദ്ധരാമയ്യ ഒറ്റ രാത്രികൊണ്ടാണ് മാറിയത്. ഇത്രയും ശക്തനായ ആരാണ് ദല്‍ഹിയില്‍ നിന്നും സിദ്ധരാമയ്യയെ വിളിച്ചതെന്നും ഇത് എന്‍ഐഎ വന്ന് അന്വേഷിച്ചാല്‍ മാത്രമേ ഇരുട്ടില്‍ മറഞ്ഞിരിക്കുന്ന ആ വ്യക്തിയെ പിടികൂടാനാകൂ എന്ന് ബിജെപി എംപിയും ഭാരതീയ യുവമോര്‍ച്ച ദേശീയ പ്രസിഡന്‍റുമായ തേജസ്വി സൂര്യ പ്രതികരിച്ചു.

എന്തുകൊണ്ടാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നതിന് മുന്‍പ് പരാതിക്കാരന്‍ പറയുന്നത് സത്യമാണോ എന്ന് ഒരു പ്രാഥമിക അന്വേഷണം നടത്തിയില്ല. അതിനര്‍ത്ഥം ഇതിന് പിന്നില്‍ ഒരു ഗൂഢാലോചനയുണ്ട് എന്നാണ്. – തേജസ്വി സൂര്യ പറയുന്നു.

ധര്‍മ്മസ്ഥലയിലെ ഗൂഢാലോചനയ്‌ക്ക് പിന്നില്‍ ഐഎഎസ് ജോലി രാജിവെച്ച് കോണ്‍ഗ്രസ് എംപിയായ തമിഴ്നാട്ടില്‍ നിന്നുള്ള ശശികാന്ത് സെന്തിലിന്റെ പങ്ക് അന്വേഷിക്കണമെന്ന്  ശ്രീ അയ്യര്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ പേര്‍ ആവശ്യപ്പെടുന്നുണ്ട്. ധര്‍മ്മസ്ഥല ക്ഷേത്രം നിലകൊള്ളുന്ന ദക്ഷിണ കന്നഡ ജില്ലയില്‍ ഡപ്യൂട്ടി സൂപ്രണ്ടായി ശശികാന്ത് സെന്തില്‍  പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഇക്കാലയളവില്‍ അദ്ദേഹം പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള സംഘടനകളുമായി ചങ്ങാത്തമുണ്ടാക്കിയിട്ടുണ്ടെന്നും സാമൂഹ്യ നിരീക്ഷനായ ശ്രീ അയ്യര്‍ തന്റെ വീഡിയോയില്‍ ആരോപിക്കുന്നു. മണല്‍ ഖനന ലോബിയുമായി ചേര്‍ന്ന് നടത്തിയ സാമ്പത്തിക അഴിമതി പിടികൂടിയതിന്റെ പേരില്‍  ശശികാന്ത് സെന്തിലിനെ അന്ന് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും പുറത്താക്കുകയായിരുന്നെന്നും എന്നാല്‍ പിന്നീട് താന്‍ കശ്മീരില്‍ 370ാം വകുപ്പ് എടുത്തുകളഞ്ഞ മോദി സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധിച്ചതിന് തന്നെ പുറത്താക്കുകയായിരുന്നെന്ന് പ്രചാരണം നല്‍കി ശശികാന്ത് സെന്തില്‍ തന്റെ പുറത്താക്കലിന് രാഷ്‌ട്രീയ മാനം കൊടുക്കുകയായിരുന്നുവെന്നും ശ്രീ അയ്യര്‍ ആരോപിക്കുന്നു. മുന്‍ ഐഎഎസ് കാരനായതിനാല്‍ അദ്ദേഹമാണ് ധര്‍മ്മസ്ഥല ഗൂഢാലോചനയ്‌ക്ക് പിന്നിലുള്ളതെങ്കില്‍ അതിന്റെ കാരണം കണ്ടെത്തുക എളുപ്പമായിരിക്കില്ലെന്നും എങ്ങിനെ തെറ്റുകളെ മറയ്‌ക്കാമെന്ന് ഐഎഎസുകാര്‍ക്ക് നന്നായി അറിയാമെന്നും ശ്രീ അയ്യര്‍ തന്റെ വീഡിയോയില്‍ പരിഹസിക്കുന്നുണ്ട്. ഈ ഗൂഢാലോചനയ്‌ക്ക് പിന്നില്‍ കര്‍ണ്ണാടകയിലെ ദ ന്യൂസ് മിനിറ്റ്. കോം (The News Minute dotcom) ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ മാവോയിസ്റ്റ് മാധ്യമങ്ങള്‍ ഉണ്ടെന്നും പറയുന്നു. മാവോയിസ്റ്റ് മാധ്യമസംഘവും ക്രിസ്തീയ മതപരിവര്‍ത്തന ലോബിയും യുഎസ് ആസ്ഥാനമായ ഡീപ് സ്റ്റേറ്റും തമ്മില്‍ അദൃശ്യമായ എന്നാല്‍ അഭേദ്യമായ ബന്ധമുണ്ടെന്നും റിപ്പബ്ലിക് ടിവി ചാനല്‍ എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമി ആോപിക്കുന്നു.

പക്ഷെ എന്‍ഐഎയെ ധര്‍മ്മസ്ഥല ഗൂഢാലോചനയ്‌ക്ക് പിന്നിലെ അന്വേഷണത്തിലേക്ക് കൊണ്ടുവരുന്നതിനെ സിദ്ധരാമയ്യ സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കുകയാണ്. കര്‍ണ്ണാടകയിലെ ഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കട്ടെ എന്ന നിലപാടാണ് ആഭ്യന്ത്രരമന്ത്രി ജി പരമേശ്വര പ്രഖ്യാപിച്ചത്. മാത്രമല്ല, അന്വേഷണം ഇത്ര സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന നിബന്ധന ഇല്ലെന്നും കൂടി പ്രഖ്യാപിച്ചതോടെ ഈ അന്വേഷണം പ്രഹസനമാകുമെന്ന ആശങ്കയാണ് തേജസ്വി സൂര്യ ഉള്‍പ്പെടെയുള്ളവര്‍ പങ്കുവെയ്‌ക്കുന്നത്.

By admin