
ന്യൂദല്‍ഹി: ദല്‍ഹിയില്‍ കാര്‍ സ്ഫോടനം നടത്തിയ ഡോക്ടര്‍ ഉമര്‍ മുഹമ്മദിന്റെ ഡോക്ടര്‍ വേഷത്തിലുള്ള സിസിടിവി ചിത്രം എന്‍ഡിടിവി പുറത്തുവിട്ടു. ഹരിയാനയിലെ ഫരീദാബാദിലെ ഒരു കടയില്‍ ഇരിക്കുന്ന ചിത്രമാണിത്.
ഇയാള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നില്ല എന്ന നിരീക്ഷണത്തിന് കടകവിരുദ്ധമായി ഇയാളുടെകയ്യില്‍ രണ്ട് മൊബൈല്‍ ഫോണുകള്‍ ഉള്ളതായി ഈ സിസിടിവി ദൃശ്യം തെളിയിക്കുന്നു. ഒരു മൊബൈല്‍ കയ്യിലുണ്ട്. മറ്റൊരു മൊബൈല്‍ ബാഗില്‍ നിന്നെടുത്ത് മൊബൈല്‍ കടക്കാരന് ചാര്‍ജ്ജ് ചെയ്യാന്‍ കൊടുക്കുന്നത് കാണാം.
ആകെ മാനസിക സംഘര്‍ഷം നിറഞ്ഞതാണ് ഈ സിസിടിവിയിലെ ഇദ്ദേഹത്തിന്റെ ചിത്രം. തോളില്‍ സ്റ്റെതസ്കോപ്പ് തൂങ്ങിക്കിടക്കുന്നത് വ്യക്തമായി ഫോട്ടോയില്‍ കാണാം. ജമ്മു കശ്മീരിലെ പുല്‍വാമ സ്വദേശിയായ ഇയാള്‍ പഠിപ്പിക്കാനാണ് ഹരിയാനയിലെ അല്‍ ഫല യൂണിവേഴ്സിറ്റിയില്‍ പോയത്. അവിടെ വെച്ച് ഒരു സംഘം ഇസ്ലാമിക ഭീകരവാദ ചിന്തകളുള്ള ഡോക്ടര്‍മാര്‍ക്കൊപ്പം ചേരുകയായിരുന്നു. ഇയാള്‍ ദല്‍ഹിയില്‍ നടത്തിയ സ്ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. ചുറ്റുപാടും ഉണ്ടായിരുന്ന 32 വാഹനങ്ങള്‍ തകര്‍ന്നു. ഇതിന് പ്രതികാരമായി ഉമര്‍ നബിയുടെ പുല്‍വാമയിലെ വീട് സൈന്യം ബോംബ് വെച്ച് തകര്ത്തിരുന്നു.