
ന്യൂദല്‍ഹി: ദല്‍ഹി സ്ഫോടനത്തിന് കാരണമായ ഹ്യൂണ്ടായ് ഐ20 കാറിന്റെ ഉടമയെ കസ്റ്റഡിയിലെടുത്തു. ഹരിയാനയില്‍ നിന്നുള്ളതാണ് ഈ കാര്‍. നേരത്തെ സിസിടിവിയില്‍ നിന്നും കാറിന്റെ നമ്പര്‍ പ്ലേറ്റ് കണ്ടെത്തിയിരുന്നു. ഇതില്‍ നിന്നാണ് ഉടമയായ സല്‍മാന്‍ എന്നയാളെ കസ്റ്റഡിയിലെടുത്തത്.
താന്‍ കാര്‍ നേരത്തെ വിറ്റതാണെന്ന് സല്‍മാന്‍ പറയുന്നു. പക്ഷെ രജിസ്ട്രേഷന്‍ മാറ്റിയിട്ടില്ലെന്നാണ് കരുതുന്നത്. എന്തായാലും ആര്‍ക്കാണ് കാര്‍ വിറ്റതെന്നതുള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് കരുതുന്നു.