ന്യൂദല്‍ഹി: ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായിയെപ്പോലുള്ളവര്‍ നേപ്പാളനെ ചൂണ്ടിക്കാട്ടി ഇന്ത്യയെയും നരേന്ദ്രമോദിയെയും ലാക്കാക്കുമ്പോള്‍ അതിന് എതിരെ ശക്തമായി പ്രതികരിക്കുകയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇന്ത്യക്കാര്‍.
ദാരിദ്ര്യം, തൊഴിലില്ലായ്‌മ, അസമത്വം, അഴിമതി..നേപ്പാളിലെ കലാപത്തിന് പിന്നില്‍ ഇവയെന്നാണ് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി ഉയര്‍ത്തിക്കാട്ടുന്നത്. ഈ കലാപം അമേരിക്കയിലെ സിഐഎ ഉള്‍പ്പെടുന്ന ഡീപ് സ്റ്റേറ്റ് ശക്തികളുടെ അജണ്ടയായിരുന്നെന്നും അതിന് നേപ്പാളില്‍ വളമിട്ടത് ഹമി നേപ്പാള്‍ എന്ന എന്‍ജിഒ സംഘടനയുടെ നേതാവായ സുഡാന്‍ ഗുരുംഗ് ആയിരുന്നു. ബംഗ്ലാദേശില്‍ അത് ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥിസംഘടനകളായിരുന്നു ഡീപ് സ്റ്റേറ്റിന്റെ ചുടുചോറ് വാരിയിരുന്ന കുട്ടിക്കുരങ്ങന്മാര്‍. ശ്രീലങ്കയിലും യുവാക്കള്‍ തന്നെ ഈ കലാപത്തിന് ഡീപ് സ്റ്റേറ്റിന്റെ പിണിയാളുകളായത്. അതെല്ലാം മറച്ചുവെച്ച് നേപ്പാളില്‍ ഒരു സ്വാഭാവിക കലാപം നടന്നു എന്ന് വരുത്തിത്തീര്‍ക്കാനാണ് രാജ് ദീപ് സര്‍ദേശായി എന്ന മോദി വിരുദ്ധ , ബിജെപി വിരുദ്ധ ജേണലിസ്റ്റിന്റെ ശ്രമം. അമേരിക്കയിലെ ഡീപ് സ്റ്റേറ്റിന്റെ ഫണ്ട് വാങ്ങുന്ന നിരവധി ജേണലിസ്റ്റുകളും ഇതേ കള്ളം പ്രചരിപ്പിക്കാന്‍ രംഗത്തുണ്ട്.
ഇവര്‍ക്ക് മറുപടി നല്‍കുന്നത് ഇന്ത്യയിലെ ചെറുപ്പക്കാര്‍ തന്നെയാണ്. ഏത് രാജ്യത്താണ് തൊഴിലില്ലായ്‌മയും അസമത്വവും അഴിമതിയും ഇല്ലാത്തത് എന്നാണ് ഇവര്‍ സമൂഹമാധ്യമത്തിലൂടെ രാജ് ദീപ് സര്‍ദേശായിയോട് ചോദിക്കുന്നത്. വികസനത്തിന്റെ ഈറ്റില്ലമായി രാജ് ദീപ് സര്‍ദേശായിയെപ്പോലുള്ളവര്‍ കാണുന്ന അമേരിക്കയിലും തൊഴിലില്ലായ്‌മയും അസമത്വവും അഴിമതിയും പണപ്പെരുപ്പവും ഇല്ലേ? അതുകൊണ്ട് രാജ്യത്തെ വര്‍ഷങ്ങളോളം പിറകോട്ടടിപ്പിക്കുന്ന കലാപം നടത്തേണ്ടതുണ്ടോ?- ഇവര്‍ ചോദിക്കുന്നു.
ഇത്തരം രാജ്യവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുമ്പോഴും രാജ് ദീപ് സര്‍ദേശായിയുടെ പോലുള്ളവര്‍ സ്വന്തം കാര്യം സുരക്ഷിതമാക്കുന്നുണ്ടെന്നതാണ് മറ്റൊരു വസ്തുത. രാജ് ദീപ് സര്‍ദേശായിയുടെ ഭാര്യ സാഗരിക ഘോഷ് ജേണലിസ്റ്റായിരുന്നു. ഇപ്പോള്‍ മമത ബാനര്‍ജിയുമായി ചങ്ങാത്തം കൂടി അവരുടെ കയ്യില്‍ നിന്നും ഒരു രാജ്യസഭാ എംപി സീറ്റ് ഈ ദമ്പതികള്‍ ഒപ്പിച്ചെടുത്തിരുന്നു. ഇന്ന് സാഗരിക ഘോഷ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപിയാണ്.