• Sat. Aug 2nd, 2025

24×7 Live News

Apdin News

ദിയാകൃഷ്ണന്റെ സ്ഥാപനത്തിലെ സാമ്പത്തീക തട്ടിപ്പുകേസ് ; ജീവനക്കാരില്‍ രണ്ടുപേര്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട്

Byadmin

Aug 1, 2025


കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ സ്ഥാപനത്തിലെ രണ്ട് ജീവനക്കാര്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട്. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയ വിനീത, രാധു എന്നിവരാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് മുന്നില്‍ കീഴടങ്ങിയത്. മൂന്ന് ജീവനക്കാരികള്‍ക്ക് എതിരെയായിരുന്നു ദിയയുടെ പരാതി. പ്രതികളിലെ മുന്നാമത്തെയാള്‍ ദിവ്യ ഇപ്പോഴും ഒളിവിലാണ്.

ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ ജീവനക്കാരികള്‍ തട്ടിയെടുത്തെന്നാണ് കേസ്. ജീവനക്കാരികള്‍ ക്യു ആര്‍ ക്വാഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് കൃഷ്ണകുമാറിന്റെ പരാതി. ദിയയുടെ വിവാഹശേഷം കടയിലെ കാര്യങ്ങള്‍ നോക്കിയത് ജീവനക്കാരികളാണ്. സാധനങ്ങള്‍ വാങ്ങുന്നവരില്‍ നിന്നും പണം ജീവനക്കാരികള്‍ അവരുടെ ക്യൂആര്‍ കോഡ് ഉപയോഗിച്ചാണ് സ്വീകരിച്ചു എന്നാണ് പരാതി.

നേരത്തേ ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ദിയയുടെ കടയില്‍ നിന്നും ജീവനക്കാരികള്‍ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്നും കേസില്‍ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു. മൂന്നു ജീവനക്കാരികളുടെയും ബാങ്ക്‌രേഖകള്‍ ഇത് ശരിവെക്കുന്നുണ്ടെന്നുമാണ് പോലീസ് പറഞ്ഞത്.

By admin