
ന്യൂഡൽഹി
മലയാളികളുടെ അഭിമാന ചിഹ്നമായിരുന്ന കൊണാട്ട് പ്ലേസിലെ കേരള ക്ലബ് — ഇന്ന് അതിന്റെ സ്വഭാവം മുഴുവൻ മാറ്റി അർബൻ നക്സൽ–ജിഹാദി കൂട്ടായ്‌മകളുടെ പുതിയ ഉറവിടമായി മാറുന്നുവെന്ന ഗൗരവമായ മുന്നറിയിപ്പുകളാണ് ഡൽഹിയിൽ ഉയരുന്നത്.
കേരളം രൂപംകൊള്ളുന്നതിന് മുമ്പ് തന്നെ മലയാളികളുടെ ബൗദ്ധിക, സാംസ്കാരിക വേദിയായി 1939-ൽ വി.പി. മേനോൻ സ്ഥാപിച്ച ഈ ക്ലബ്, ഡൽഹിയിലെ മലയാളികളുടെ ആത്മാഭിമാനത്തിന്റെ കേന്ദ്രവ്യക്തിത്വമായിരുന്നു. ഒരുകാലത്ത് ഒ.വി. വിജയൻ, വി.കെ.എൻ, കാക്കനാടൻ, മുകുന്ദൻ തുടങ്ങി മലയാളത്തിലെ മുൻനിര ചിന്തകർ നേരിട്ട് പങ്കെടുത്തിരുന്ന ഈ വേദി — ഇന്ന് പൂർണ്ണമായും താഴ്‌ച്ചയിലേക്കാണ് തള്ളപ്പെടുന്നത്.
ശബരിമല യുവതീപ്രവേശനത്തിന്റെ മുഖച്ഛായയായ ബിന്ദു അമ്മിണിയുടെയും ജാമിയ മിലിയയിലെ തീവ്രവാദ ചിന്തകളോടു ചേർന്നിരിക്കുന്ന ചില സംഘങ്ങളുടെയും സ്ഥിരസാന്നിധ്യമാണ് ഇപ്പോൾ ഈ സ്ഥാപനത്തിന്റെ മുഖച്ഛായയാകുന്നത്.
കേരള ക്ലബ്ബിന്റെ ഇന്നത്തെ അന്തരീക്ഷം വ്യക്തമാക്കുന്നത് ഒരു സുതാര്യമായ വസ്തുതയാണ്:
ക്ലബ് ഇന്ന് തകർച്ചയുടെ വക്കിൽ. 200-ൽ താഴെ അംഗങ്ങൾ; പകുതി പേർ ഡൽഹിയിൽ തന്നെ ഇല്ല. രണ്ട് വർഷമായി പുതിയ അംഗത്വം നിർത്തി. സമ്പന്നമായിരുന്ന ലൈബ്രറി പൂട്ടി പൊടിയേറ്റ് നശിക്കുന്നു.
മാനേജ്മെന്റും പരാജയത്തിന്റെ പടിയിലൂടെnഭരണശൂന്യത ഉപയോഗപ്പെടുത്തിയാണ് പുതിയ ‘ബൗദ്ധിക ആക്രമണം’ . ഇത് പെട്ടെന്നുള്ള ഒരു മാറ്റമല്ല; ആസൂത്രിതവും ദിശാബദ്ധവുമായ ഒരു ആശയ അധിനിവേശം എന്നാണ് വിലയിരുത്തൽ.രാജ്യവിരുദ്ധ ആശയങ്ങൾ സിവിൽ സൊസൈറ്റിയുടെ വാതിലുകളിൽ കൂടി കയറുന്ന വൈറ്റ് കോളർ ടെററിസത്തിന്റെ കാലത്ത്, ഡൽഹിയുടെ ഹൃദയഭാഗമായ കൊണാട്ട് പ്ലേസിൽ ഇത്തരമൊരു കേന്ദ്രം അശ്രദ്ധയായി വിട്ടുകിട്ടുന്നത് — സാധാരണ പിഴവല്ല, ദേശസുരക്ഷയുടെ ലംഘനശേഷിയുള്ള ഗുരുതര വീഴ്ച തന്നെയാണ്.
ഇന്ത്യാ പ്രസ് ക്ലബ്ബ് അർബൻ നക്സലുകളുടെ കേന്ദ്രമായി മാറുന്നുവെന്ന വിമർശനം ഉയരുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ സംഭവവികാസം.