
തിരുവനന്തപുരം: ദിവ്യാംഗയായ മകളെ ജിഹാദില്‍ നിന്നും രക്ഷിക്കാന്‍ കാസര്‍കോട്ടെ സിപിഎം നേതാവായ പി.വി. ഭാസ്കരന്‍ കരയേണ്ടിവരുന്ന സ്ഥിതി കേരളത്തിന്റെ ദയനീയമായ അവസ്ഥയെയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ ശക്തമാകുന്നു. ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിക്കാന്‍ അച്ഛനായ ഭാസ്കരന്‍ സമ്മതിക്കുന്നില്ലെന്നാണ് അരയ്‌ക്ക് താഴെ തളര്‍ന്ന ഭാസ്കരന്റെ മകള്‍ സംഗീത പരാതിപ്പെട്ടു എന്ന രീതിയിലാണ് ആദ്യം വാര്‍ത്ത പ്രചരിച്ചിരുന്നത്.
സിപിഎം നേതാവ് മകള്‍ സംഗീതയെ പൂട്ടിയിട്ട് നിരന്തരം മര്‍ദ്ദിക്കുന്നു എന്നും കമ്മ്യൂണിസം വീട്ടിനുള്ളില്‍ വേണ്ട എന്ന രീതിയിലാണ് വാര്‍ത്ത പ്രസിദ്ധീകരിക്കപ്പെട്ടിരുന്നത്. പിന്നീടാണ് കാസര്‍കോട്ടെ ഉദുമ സിപിഎം ഏരിയകമ്മിറ്റിയംഗം പി.വി. ഭാസ്കരന്റെ മകള്‍ സംഗീത സ്നേഹിക്കുന്നത് അന്യമതസ്ഥനായ യുവാവിനെയല്ല, പ്രായമേറെയുള്ള, സംഗീതയെ ചികിത്സിക്കാന്‍ വീട്ടില്‍ മുന്‍പ് വന്നിട്ടുള്ള പ്രായമേറെയുള്ള, ചില മോശം ട്രാക്ക് റെക്കോഡുള്ള വൈദ്യനായ റാഷിദ് ആണെന്ന വിവരം പുറത്തുവരുന്നത്.
തന്റെ മകളെ ജാതിയും മതവും നോക്കാതെ വിവാഹം ചെയ്ത് നല്‍കുമായിരുന്നുവെന്നും എന്നാല്‍ മകള്‍ പറഞ്ഞതല്ല വാസ്തവമെന്നും പി.വി. ഭാസ്കരന്‍ പിന്നീടാണ് വിശദീകരിച്ചത്. ഇതിനിടെ റാഷിദിനെതിരെ ആരോപണങ്ങളുമായി അയാളുടെ ആദ്യ ഭാര്യ രംഗത്ത് വന്നു. “റാഷിദിന് മയക്കുമരുന്ന് ഇടപാടുകളുള്ളതായും സംശയമുണ്ട്. കളുടെ ഇഷ്ടം അനുസരിച്ച് റാഷിദിനെ കുറിച്ച് അന്വേഷിക്കാന്‍ അയാളുടെ നാടായ കോട്ടപ്പുറത്ത് പോയിരുന്നു, എന്നാല്‍ നാട്ടില്‍ ആര്‍ക്കും അയാളെ കുറിച്ച് നല്ല അഭിപ്രായമില്ല. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും നല്ല അഭിപ്രായമില്ലാത്ത ഒരാള്‍ക്കൊപ്പം എങ്ങനെ സ്വന്തം മകളെ അയക്കും”- പി.വി. ഭാസ്കരന്‍ തേങ്ങലോടെ എഴുതുന്നു. ഒരു കമ്മ്യൂണിസ്റ്റ് കാരനായ അച്ഛന്റെ വിലാപമാണിതെന്ന് പറയുന്നു.
“അപകടത്തില്‍ പരിക്കേറ്റാണ് സംഗീതയുടെ അരയ്‌ക്ക് താഴേക്ക് തളര്‍ന്ന് പോയത്. ഇതിന്റെ നഷ്ടപരിഹാരമായി ഒന്നരക്കോടി രൂപ ലഭിക്കുമെന്ന് ഉത്തരവായിട്ടുണ്ട്. ഈ പണം ആണ് റാഷിദിന്റെ ലക്ഷ്യം. പണം മാത്രം ലക്ഷ്യമിട്ടാണ് ഒരു സുഹൃത്ത് വഴി ഇയാള്‍ കോടതിയെ സമീപിച്ചത്. ഇതാണ് വസ്തുത. ദ്ധ്യമങ്ങളില്‍ വന്ന വിവരങ്ങള്‍ ശരിയല്ല. “- പി.വി. ഭാസ്കരന്‍ മകളെ ജിഹാദില്‍ നിന്നും രക്ഷിക്കാനാകുമോ എന്ന ആശങ്കയില്‍ വീണ്ടും തേങ്ങുന്നു. ഇവിടെ ഒരു ചോദ്യം ഉയരുന്നു. ആരാണ് പി.വി. ഭാസ്കരന്‍ എന്ന അച്ഛനെ വില്ലനാക്കിക്കൊണ്ട് മലയാള മനോരമ ഉള്‍പ്പെടെയുള്ള പത്രങ്ങളില്‍ വാര്‍ത്ത വരുത്തിയത്? ഈ ശക്തിയാണ് ഈ കഥയിലെ യഥാര്‍ത്ഥ വില്ലന്‍.
കഴിഞ്ഞ അഞ്ച് മാസമായി താന്‍ വീട്ടുതടങ്കലിലാണെന്നും അന്യമതസ്ഥനെ സ്‌നേഹിച്ചതാണ് താന്‍ ചെയ്ത കുറ്റമെന്നും ഭാസ്‌കരന്റെ മകള്‍ സംഗീത കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങള്‍ വഴി പുറത്തുവിട്ട വീഡിയോയില്‍ ആരോപിച്ചിരുന്നു. ആരാണ് സംഗീതയുടെ വീഡിയോ എടുത്തത്? ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് ആരാണ്? എന്ത് ലക്ഷ്യത്തോടെയാണ് ഈ വാര്‍ത്ത പ്രചരിപ്പിച്ചത്? കോടതിയില്‍ കേസിന് ബലം കൂട്ടാനാണോ? ഉയരുന്നത് നിരവധി ചോദ്യങ്ങളാണ്.
ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള വിഷയങ്ങളെ കേരളീയ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എടുത്തുയര്‍ത്തിയത് സാക്ഷാല്‍ വി എസ് അച്യുതാനന്ദനായിരുന്നു. സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗവും കേരളത്തിന്റെ മുഖ്യമന്ത്രിയുമായിരിക്കവേയാണ് വി എസ് അച്യുതാനന്ദന്‍ വിഷയത്തില്‍ നിലപാട് പറഞ്ഞത്. വിഎസ് പറഞ്ഞത് ഇതാണ്:’20 കൊല്ലം കഴിയുമ്പോള്‍ കേരളം ഒരു മുസ്ലീം രാജ്യമാകും. മുസ്ലീം ഭൂരിപക്ഷമാകും. ചെറുപ്പക്കാരായ ആളുകളെയെല്ലാം തന്നെ സ്വാധീനിച്ചിട്ട്. പണം കൊടുത്തിട്ട് അവരെ മുസ്ലീമാക്കുക, മുസ്ലീം യുവതികളെ കല്യാണം കഴിക്കുക, മുസ്ലീം ജനിക്കുക…ആ തരത്തിലിങ്ങനെ… മുസ്ലീം സമുദായത്തിന് ഭൂരിപക്ഷമുണ്ടാക്കുക, ഇതാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതി”. എന്തായാലും മറ്റൊരു കമ്മ്യൂണിസ്റ്റ് നേതാവ് സ്വന്തം മകളെ ജിഹാദില്‍ നിന്നും രക്ഷിക്കാനാവാതെ കരയുകയാണ്.