• Sun. Apr 20th, 2025

24×7 Live News

Apdin News

“ദി ലയൺ റോർസ് എഗൈൻ!” ; ആരാധകരിൽ ആവേശം നിറച്ച് സൂര്യയുടെ ‘റെട്രോ ‘; സോഷ്യൽ മീഡിയയിൽ സൂര്യ തരംഗം

Byadmin

Apr 13, 2025


ചെന്നൈ : സൂര്യയുടെ വരാനിരിക്കുന്ന ചിത്രമായ റെട്രോയെക്കുറിച്ചുള്ള കാത്തിരിപ്പ് പുതിയ തലങ്ങളിലേക്ക്. ചിത്രത്തിന്റെ ആദ്യ സിംഗിൾ ഇതിനോടകം പുറത്തിറങ്ങി. ആരാധകർ ഇതിനകം തന്നെ ഇത് ഇഷ്ടപ്പെട്ടു കഴിഞ്ഞുവെന്നു വേണം പ്രതികരണങ്ങളിൽ നിന്നും മനസിലാക്കാൻ.

സിദ് ശ്രീറാമും സന്തോഷ് നാരായണനും ആലപിക്കുന്ന പുതിയ സിംഗിളിൽ എസ്‌വി‌ഡി‌പി അവതരിപ്പിക്കുന്ന ഒരു ഡൈനാമിക് റാപ്പ് ഭാഗവും ഉൾപ്പെടുന്നുണ്ട്. ആരാധകർ ഇതിനകം തന്നെ പാട്ടിനെക്കുറിച്ച് ഓൺലൈനിൽ ഏറെ പ്രശംസിക്കുന്നുണ്ട്. ആദ്യ കേൾവിയിൽ തന്നെ തങ്ങളെ രോമാഞ്ചം കൊള്ളിച്ചുവെന്ന് പലരും പറയുന്നു. ” നമ്മൾ എന്താണ് കരുതിയത്, സിംഹം വീണ്ടും തിരിച്ചെത്തി!” തുടങ്ങിയ പോലുള്ള അഭിപ്രായങ്ങളാൽ സോഷ്യൽ മീഡിയ നിറഞ്ഞുനിൽക്കുകയാണ്.

അതേ സമയം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായിട്ടുണ്ട്. അവസാന പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളാണ് സജീവമായി ഇപ്പോൾ പുരോഗമിക്കുന്നത്. മെയ് 1 ന് ഗ്രാൻഡ് റിലീസിനായി ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രമോഷണൽ കാമ്പെയ്‌നും അതിവേഗത്തിലാണ് നടക്കുന്നത്. സൂര്യയുടെ ഒരു മാസ്-സ്റ്റൈൽ റോളിലേക്കുള്ള ശക്തമായ തിരിച്ചുവരവായിരിക്കും ഈ സിനിമയിലൂടെ കാണാനാകുക.

പൂജ ഹെഗ്‌ഡെയാണ് നായികയായി ചിത്രത്തിൽ അഭിനയിക്കുന്നത്. ജോജു ജോർജ്, കരുണാകരൻ, ജയറാം എന്നിവരുൾപ്പെടെ ശക്തമായ സഹതാരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സന്തോഷ് നാരായണൻ സംഗീതം നിർവഹിക്കുന്നു. ശ്രേയ കൃഷ്ണ ക്യാമറയും ഷഫീഖ് മുഹമ്മദ് അലി എഡിറ്റിംഗും ചെയ്യുന്നു. ജാക്സൺ ആണ് കലാസംവിധാനം കൈകാര്യം ചെയ്യുന്നത്. പ്രവീൺ രാജ വസ്ത്രാലങ്കാരം കൈകാര്യം ചെയ്യുന്നു. ജയിക ആക്ഷൻ സീക്വൻസുകൾ നിർവഹിക്കുന്നത്.

2D എന്റർടൈൻമെന്റും സ്റ്റോൺ ബെഞ്ചും സംയുക്തമായി നിർമ്മിക്കുന്ന റെട്രോ ഒരു മികച്ച എന്റർടെയ്‌നറായി മാറുമെന്നാണ് ആരാധകർ കരുതുന്നത്. സിംഗിൾ,  തരംഗം സൃഷ്ടിച്ചതോടെ ആരാധകർ ഇപ്പോൾ മെയ് 1 ലേക്ക് ദിവസങ്ങൾ എണ്ണിക്കൊണ്ടിരിക്കുകയാണ്.



By admin