• Thu. Oct 16th, 2025

24×7 Live News

Apdin News

ദീപാവലിക്കാലത്ത് ദല്‍ഹി, മുംബൈ ഉള്‍പ്പെടെ 15 സ്റ്റേഷനുകളില്‍റെയില്‍വേ സ്റ്റേഷനുകളില്‍ പ്ലാറ്റ് ഫോം ടിക്കറ്റുകള്‍ വേണ്ട

Byadmin

Oct 16, 2025



ന്യൂദല്‍ഹി: ദീപാവലിയ്‌ക്കും ഛാത്ത് പൂജയ്‌ക്കും ഉണ്ടാകാവുന്ന തിരക്ക് ഒഴിവാക്കാന്‍ ഈ ഉത്സവദിനങ്ങളില്‍ യാത്രക്കാര്‍ക്ക് പ്ലാറ്റ് ഫോം ടിക്കറ്റില്ലാതെ യാത്ര ചെയ്യാന്‍ അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ. ഇതോടെ യാത്രക്കാര്‍ക്ക് തടസ്സങ്ങളില്ലാതെ റെയില്‍വേ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനും സാധിക്കും.

ദല്‍ഹി, മുംബൈയ്‌ക ഉള്‍പ്പെടെ 15 സ്റ്റേഷനുകളില്‍ ഈ ഉത്സവകാലത്ത് പ്ലാറ്റ് ഫോമുകളിലേക്ക് കയറാനും പുറത്തിറങ്ങാനും പ്ലാറ്റ് ഫോം ടിക്കറ്റ് വേണ്ട. താല്‍ക്കാലികമായാണ് ഈ പരിഷ്കാരം നടപ്പാക്കുന്നത്.

മോദി സര്‍ക്കാരിന്റെ മറ്റൊരു ദീപാവലി ബോണസാണ് ഈ പരിഷ്കാരമെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. ഉത്സവകാലത്ത് യാത്രക്കാരുടെ ട്രെയിന്‍ യാത്ര സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. 2025 ഒക്ടോബര്‍ 28 വരെ പ്ലാറ്റ് ഫോം ടിക്കറ്റുകള്‍ വേണ്ടെന്ന തീരുമാനം തുടരും.

.

By admin