• Mon. Oct 20th, 2025

24×7 Live News

Apdin News

ദീപാവലി ആഘോഷമാക്കാൻ സൂര്യയുടെ കറുപ്പിലെ ‘ഗോഡ് മോഡ്’ ഗാനം പ്രേക്ഷകരിലേക്ക്

Byadmin

Oct 20, 2025



പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ പുതിയ ചിത്രമായ കറുപ്പിന്റെ ‘ഗോഡ് മോഡ്’ എന്ന ഗാനത്തിന്റെ ലിറിക്‌ വീഡിയോ ദീപാവലി ദിനമായ ഇന്ന് റിലീസ് ചെയ്തു. ഗ്രാമോത്സവത്തിലെ ആഘോഷങ്ങൾ നിറഞ്ഞ സൂര്യയുടെ അടിപൊളി ഗാനം ദീപാവലി ദിനത്തിൽ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്.

കറുപ്പിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് സായ് അഭ്യാങ്കറാണ്. ഗോഡ് മോഡ് ഗാനത്തിന്റെ വരികൾ വിഷ്ണു ഇടവനാണ് എഴുതിയത്. ആർജെ ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പിൽ തൃഷ നായികയായി അഭിനയിക്കുന്നു. 2005 ന് ശേഷം സൂര്യയുമായി വീണ്ടും തൃഷ അഭിനയിക്കുന്ന ചിത്രം കൂടിയാണ് കറുപ്പ്. ഇന്ദ്രൻസ്, യോഗി ബാബു, ശിവദ, സ്വാസിക, നട്ടി, സുപ്രീത് റെഡ്ഡി, അനഘ മായ രവി എന്നിവർ കറുപ്പിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

ജി.കെ.വിഷ്ണു ഛായാഗ്രഹണം, കലൈവാണൻ എഡിറ്റിംഗ്, അരുൺ വെഞ്ഞാറമൂട് കലാസംവിധാനം, ഷോഫി, സാൻഡിയുടെയും കൊറിയോഗ്രഫിയും അൻപറിവിന്റേയും വിക്രം മോറിന്റെയും ആക്ഷൻസും കൊറിയോഗ്രാഫിയും കറുപ്പിന്റെ സാങ്കേതിക സംഘത്തിന്റെ പ്രത്യേകതയാണ്. ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ എസ്ആർ പ്രഭുവും എസ്ആർ പ്രകാശ് ബാബുവുമാണ് കറുപ്പിന്റെ നിർമ്മാണം നിർവഹിക്കുന്നത്. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് : പ്രതീഷ് ശേഖർ.

By admin