• Wed. Oct 15th, 2025

24×7 Live News

Apdin News

ദുബായ് ഗ്ലോബൽ വില്ലേജ് ടിക്കറ്റുകളുടെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

Byadmin

Oct 14, 2025



ദുബായ് : ഗ്ലോബൽ വില്ലേജിന്റെ മുപ്പതാം സീസൺ ടിക്കറ്റുകളുടെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. ഇത്തവണത്തെ ഗ്ലോബൽ വില്ലേജ് സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ടിക്കറ്റുകൾ ഇപ്പോൾ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ലഭ്യമാണ്.

സന്ദർശകർക്ക് https://www.globalvillage.ae/ എന്ന വിലാസത്തിൽ നിന്ന് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. താഴെ പറയുന്ന നിരക്കുകളിലാണ് ടിക്കറ്റുകൾ ഓൺലൈനിൽ ലഭ്യമാക്കിയിരിക്കുന്നത്:

പൊതുഅവധി ദിനങ്ങൾ ഒഴികെയുള്ള ഞായർ മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിലേക്കുള്ള ടിക്കറ്റുകൾ – 25 ദിർഹം.

മറ്റുദിനങ്ങളിലേക്കുള്ള ടിക്കറ്റുകൾ – 30 ദിർഹം.

മൂന്ന് വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്കും, 65 വയസിന് മുകളിൽ പ്രായമുള്ളവർക്കും, ഭിന്നശേഷിക്കാർക്കും പ്രവേശനം സൗജന്യമാണ്.

ഓൺലൈനിൽ നിന്ന് ലഭിക്കുന്ന ഇ-ടിക്കറ്റുകൾ ഗ്ലോബൽ വില്ലേജ് ഗേറ്റിൽ സ്കാൻ ചെയ്യാവുന്നതാണ്.

By admin