ഭോപ്പാൽ : ജിഹാദിനെക്കുറിച്ച് ബാഗേശ്വർ ബാബ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി ഒരു വലിയ പ്രസ്താവന നൽകി. ഹിന്ദുക്കളെയും ഹിന്ദു പെൺകുട്ടികളെയും ലക്ഷ്യം വച്ച് രാജ്യത്ത് മതമൗലികവാദികൾ പ്രവൃത്തിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
“രാജ്യത്ത് നിരവധി ജിഹാദുകൾ നടക്കുന്നുണ്ട്, അതിൽ തുപ്പൽ ജിഹാദ്, ഭൂമി ജിഹാദ്, ലവ് ജിഹാദ് എന്നിവ ഉൾപ്പെടുന്നു. നിരാശരും ഇടുങ്ങിയ ചിന്താഗതിക്കാരുമായ ആളുകൾ സ്പോൺസർ ചെയ്ത രീതിയിൽ ഹിന്ദു സഹോദരിമാരെയും പെൺമക്കളെയും അവരുടെ പ്രണയത്തിന്റെ കെണിയിൽ കുടുക്കുന്നു, അവരുടെ ഉദ്ദേശ്യങ്ങൾ പൂർത്തീകരിക്കപ്പെടാത്തപ്പോൾ അവർ അവരെ കൊല്ലുന്നു,” – ബാഗേശ്വർ ബാബ പറഞ്ഞു.
ഇതിനു പുറമെ “ഹിന്ദു സഹോദരിമാർക്കും പെൺമക്കൾക്കും ഇത് മനസ്സിലാകുന്നില്ല, അതുകൊണ്ടാണ് ഹിന്ദുക്കൾ ഉണരണമെന്ന് ഞങ്ങൾ രാവും പകലും ശ്രമിക്കുന്നത്, ഇപ്പോഴല്ലെങ്കിൽ ഒരിക്കലും ഉണരാൻ സാധിക്കില്ല. ഹിന്ദുക്കളേ, നിങ്ങൾ ഇപ്പോൾ ഉണരുന്നില്ലെങ്കിൽ പിന്നെ എപ്പോഴാണ് ഉണരുക. ജാതീയതയോട് വിട പറയൂ, നാമെല്ലാവരും ഹിന്ദു സഹോദരന്മാരാണ്.” – അദ്ദേഹം കൂട്ടിച്ചേർത്തു.