ദുർഗാ പൂജയ്‌ക്കിടെ ക്ഷേത്രത്തിന് കാവൽ നിൽക്കുന്ന സിംഹത്തിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു . ഗുജറാത്തിലെ ഒരു ക്ഷേത്രത്തിന് പുറത്ത് ഒരു സിംഹക്കുട്ടി നിൽക്കുന്ന 27 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) ഓഫീസർ പർവീൺ കസ്വാനാണ് പങ്കിട്ടത് .വീഡിയോയിൽ, സിംഹക്കുട്ടി ക്ഷേത്രത്തിന് പുറത്ത് ശാന്തമായി ഇരിക്കുന്നതും ഈ പുണ്യസ്ഥലത്തെ സംരക്ഷിക്കുന്നതുമൊക്കെ വ്യക്തമായി കാണാൻ കഴിയും.
‘ ദിവ്യമായ കാഴ്ച! ഈ സിംഹക്കുട്ടി ക്ഷേത്രത്തെ സംരക്ഷിക്കുന്നത് പോലെ തോന്നുന്നു. ‘ എന്ന കുറിപ്പോടെയാണ് പർവീൺ ദൃശ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്.വീഡിയോ ഇതിനോടകം 58,000-ത്തിലധികം പേരാണ് കണ്ടത് . പലരും അത് പങ്ക് വയ്‌ക്കുകയും ചെയ്തു.
What a divine sight. Look like that lioness is guarding the temple !! pic.twitter.com/bBlxlmKD4m
— Parveen Kaswan, IFS (@ParveenKaswan) September 28, 2025