
ശ്രീനഗർ : കശ്മീർ ടൈംസിന്റെ ജമ്മു ഓഫീസിൽ പൊലീസ് റെയ്ഡ് . പരിശോധനയിൽ എകെ 47 റൈഫിൾ വെടിയുണ്ടകളും ചില പിസ്റ്റൾ വെടിയുണ്ടകളും മറ്റ് വസ്തുക്കളും കണ്ടെടുത്തു. ദേശവിരുദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതായി പരാതി ഉയർന്നതിനെ തുടർന്നാണ് റെയ്ഡ് .
ജമ്മു കശ്മീർ പോലീസിന്റെ സംസ്ഥാന അന്വേഷണ ഏജൻസിയാണ് റെയ്ഡ് നടത്തിയത്. പ്രസിദ്ധീകരണത്തിനും അതിന്റെ പ്രമോട്ടർമാർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്ത ശേഷം, എസ്‌ഐഎ ഉദ്യോഗസ്ഥർ പത്ര ഓഫീസിന്റെ പരിസരത്തും കമ്പ്യൂട്ടറുകളിലും സമഗ്രമായ പരിശോധന നടത്തി . റെയ്ഡിനിടെ ഹാൻഡ് ഗ്രനേഡ് പിന്നുകളും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.
പ്രസിദ്ധീകരണത്തിന്റെ പ്രമോട്ടർമാരെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു. “അവർ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, നടപടിയെടുക്കണം… സമ്മർദ്ദം സൃഷ്ടിക്കാൻ മാത്രമാണ് നിങ്ങൾ ഇത് ചെയ്യുന്നതെങ്കിൽ, അത് തെറ്റായിരിക്കും,” എന്നാണ് റെയ്ഡിനോട് പ്രതികരിച്ച ഉപമുഖ്യമന്ത്രി സുരീന്ദർ സിംഗ് ചൗധരി പറഞ്ഞത്.