• Fri. Oct 3rd, 2025

24×7 Live News

Apdin News

ദേശീയഗാനം ആലപിച്ചപ്പോൾ എഴുന്നേറ്റ് നിന്നില്ല : കശ്മീരിൽ 15 യുവാക്കൾ അറസ്റ്റിൽ ; ദേശീയഗാനത്തിനായി നിൽക്കാൻ നിർബന്ധിക്കുന്നുവെന്ന് മെഹബൂബ മുഫ്തി

Byadmin

Oct 2, 2025



ശ്രീനഗർ : കശ്മീരിലെ ജനങ്ങളെ തോക്കിന് മുനയിൽ നിർത്തി ദേശീയഗാനത്തിനായി എഴുന്നേറ്റു നിൽക്കാൻ നിർബന്ധിക്കുന്നുവെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) മേധാവി മെഹബൂബ മുഫ്തി . ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റു നിൽക്കാതിരുന്നത് സർക്കാരിന്റെ പരാജയമാണെന്നും മെഹബൂബ മുഫ്തി പറഞ്ഞു.

ചൊവ്വാഴ്ച വൈകുന്നേരം ടിആർസി ഫുട്ബോൾ ഗ്രൗണ്ടിൽ ദേശീയഗാനം ആലപിക്കുന്നതിനിടെ ഇരുന്ന 15 ഓളം യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തതിന് ശേഷമാണ് പിഡിപി മേധാവി ഈ പ്രസ്താവന . “ദേശീയ ഗാനത്തിനായി തോക്കുചൂണ്ടി നിൽക്കാൻ ആളുകളെ നിർബന്ധിക്കുന്ന ഒരു അവസ്ഥയിലേക്ക് ബിജെപി ഈ സ്ഥലത്തെ കൊണ്ടുവന്നത് നിർഭാഗ്യകരമാണ്. എന്റെ വിദ്യാർത്ഥി കാലഘട്ടം ഞാൻ ഓർക്കുന്നു, ദേശീയ ഗാനം ആലപിക്കുമ്പോഴെല്ലാം ഞങ്ങൾ ആദരസൂചകമായി എഴുന്നേറ്റു നിൽക്കുമായിരുന്നു. ഒരു ബലപ്രയോഗവും നടത്തിയിട്ടില്ല. ഇത് അവരുടെ പരാജയമാണ്,” മുഫ്തി പറഞ്ഞു.

ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റു നിൽക്കണമെന്ന പ്രോട്ടോക്കോൾ പാലിക്കാത്തതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. 1971 ലെ ദേശീയ ബഹുമതിയെ അപമാനിക്കുന്നത് തടയൽ നിയമം, ദേശീയഗാനത്തെയും ദേശീയ പതാകയെയും മനഃപൂർവ്വം അനാദരവ് കാണിക്കുന്നത് വിലക്കുന്നു. അതേസമയം ജമ്മു കശ്മീർ പോലീസ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമോ പ്രസ്താവനയോ ഇക്കാര്യത്തിൽ പുറപ്പെടുവിച്ചിട്ടില്ല.

 

 

By admin