ദേശീയ ഗെയിംസില്‍ കേരളത്തിനായി സ്വര്‍ണം നേടി സാജന്‍ പ്രകാശും ഹര്‍ഷിതാ ജയറാമും. നീന്തലില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ വിഭാഗത്തിലാണ് സാജന്‍ സ്വര്‍ണം സ്വന്തമാക്കിയത്. ദേശീയ ഗെയിംസില്‍ സാജന്റെ മൂന്നാം മെഡലാണിത്. 50 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്കിലാണ് ഹര്‍ഷിത സ്വര്‍ണം ചൂടിയത്. നേരത്തേ 200 മീറ്ററിലും ഹര്‍ഷിത സ്വര്‍ണമണിഞ്ഞിരുന്നു. ഇതോടെ ദേശീയ ഗെയിംസില്‍ കേരളത്തിന്റെ അഞ്ചാം സ്വര്‍ണമായി.
വനിതാ വോളിബോളില്‍ ഛണ്ഡീഗഡിനെ തോല്‍പ്പിച്ച് കേരളം ഫൈനലില്‍ പ്രവേശിച്ചു. എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്കായിരുന്നു കേരളത്തിന്റെ വിജയം. വനിതാ ബാസ്‌കറ്റ് ബോളില്‍ കര്‍ണാടകയെ തോല്‍പ്പിച്ച് കേരളം ഫൈനലിലെത്തി. 63-52 എന്ന സ്‌കോറിനാണ് കേരള വനിതകള്‍ കര്‍ണാടകയെ പരാജയപ്പെടുത്തിയത്.