• Sun. Aug 17th, 2025

24×7 Live News

Apdin News

ദേശീയ പതാക കാലുകള്‍ കൊണ്ട് മടക്കിവെക്കാന്‍ ശ്രമിച്ചു; സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

Byadmin

Aug 17, 2025


ദേശീയ പതാക കാലുകള്‍ കൊണ്ട് മടക്കിവെച്ച സംഭവത്തില്‍ അസമിലെ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രിന്‍സിപ്പലിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്ന് ഞായറാഴ്ചയാണ് പൊലീസ് പ്രിന്‍സിപ്പലായ ഫാത്തിമ ഖാത്തൂണിനെ അറസ്റ്റ് ചെയ്തത്.

ആഗസ്റ്റ് 15 ന് പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥികളുടെ സാന്നിധ്യത്തില്‍ ഉയര്‍ത്തിയ പതാക ശനിയാഴ്ച 7:30 ഓടെ അവര്‍ ഒറ്റയ്ക്ക് സ്‌കൂളിലെത്തി ഗേറ്റ് തുറന്ന് പതാക എടുത്തുവെക്കുകയായിരുന്നു. ഇതിനിടയിലാണ് പതാക കാലുകൊണ്ട് മടക്കിവെക്കാന്‍ ശ്രമിച്ചത്. അതേസമയം, വെള്ളിയാഴ്ച രാത്രി മുഴുവന്‍ സ്‌കൂളില്‍ പതാക ഉയര്‍ന്നു നില്‍ക്കുകയായിരുന്നു. നാട്ടുകാരുടെ വിമര്‍ശനത്തിന് പിന്നാലെയാണ് അവര്‍ സ്‌കൂളിലെത്തി പതാക താഴ്ത്തിയത്. അറസ്റ്റ് ചെയ്ത അധ്യാപികയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി അധികൃതര്‍ അറിയിച്ചു

By admin