
കൊല്ലം:കൊട്ടിയത്ത് ഉള്‍പ്പടെ ദേശീയ പാത തകര്‍ന്ന സാഹചര്യത്തില്‍ കേരളത്തിലാകെ സുരക്ഷാ പരിശോധന നടത്താന്‍ ദേശീയപാത അതോറിറ്റി. മുഴുവന്‍ റീച്ചുകളിലും സേഫ്റ്റി ഓഡിറ്റ് നടത്താനാണ് തീരുമാനം.
378 സ്ഥലങ്ങളില്‍ പരിശോധന നടത്തും.ആദ്യ ഘട്ടത്തില്‍ 100 സ്‌പോട്ടുകളിലായിരിക്കും പരിശോധന. ഇതിനായി 20 ഏജന്‍സികളെ ചുമതലപ്പെടുത്തിയെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു.
പരിശോധന മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ഇവിടയെല്ലാം ഡിസൈനുകള്‍ പുനപരിശോധിക്കുമെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു.
കൊട്ടിയം, കൂരിയാട് മാതൃകയില്‍ സംരക്ഷണ ഭിത്തികള്‍ പണിത സ്ഥലങ്ങളിലായിരിക്കും പരിശോധന നടക്കുക. പരിശോധന പൂര്‍ത്തിയായ ശേഷമായിരിക്കും അന്തിമ അനുമതി നല്‍കുക.
അതേസമയം, കൊട്ടിയത്ത് ദേശീയ പാതയില്‍ ഉണ്ടായ തകര്‍ച്ച മണ്ണിന്റെ ബലക്കുറവ് കാരണമെന്നാണ് കണ്ടെത്തല്‍.